മുംബൈ : റിപ്പബ്ലിക്ക് ടിവി ചാനൽ മേധാവി അർണബ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അർണബിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്.
രാവിലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആയുധധാരികളായ പൊലീസ് സംഘമാണ് അർണബിന്റെ വീട്ടിലെത്തിയതെന്ന് റിപ്പബ്ലിക് ടിവി ആരോപിക്കുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടിവിയുടെ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തെന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്.
സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ലഹരി മാഫിയകളെ തുറന്ന് കാണിക്കുന്നതിൽ റിപ്പബ്ലിക് ടിവി വിജയിച്ചിരുന്നു. മുംബൈ കമ്മീഷണർ പരംബീർ സിംഗിന്റെ അറിവോടെയാണ് ലഹരി മാഫിയകളുടെ പ്രവർത്തനമെന്നും ചാനൽ ചൂണ്ടിക്കാട്ടി. ഇതെ തുടർന്നാണ് പൊലീസ് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നാണ് ആരോപണം.
നേരത്തെ സോണിയ ഗാന്ധിയുടെ യഥാർത്ഥ പേര് ചാനൽ ചർച്ചയിൽ പരാമർശിച്ചതിന് അർണബിനെതിരെ കോൺഗ്രസ് ആക്രമണം നടത്തിയിരുന്നു. അർണബിനെ നിരവധി തവണ ചോദ്യം ചെയ്യുന്നതിനും മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുന്നതിനും ഇത് കാരണമായിരുന്നു.
Comments