തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സ്വർണത്തിന് വില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 38,800 രൂപയും, ഗ്രാമിന് 4,760 രൂപയിലും എത്തി. രണ്ട് ദിവസത്തിനിടെ 400 രൂപയാണ് വർദ്ധിച്ചത്.
ഒക്ടോബർ മാസത്തിന്റെ ആരംഭത്തിൽ 37,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നീണ്ട ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരിക്കുന്നത്. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ ഉൾപ്പെടെ ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ ചലനങ്ങളാണ് സ്വർണവില വർദ്ധിക്കാൻ കാരണം.
Comments