പ്രായം തോല്‍പ്പിക്കാത്ത കര്‍ഷക.....പച്ചമ്മാള്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രായം തോല്‍പ്പിക്കാത്ത കര്‍ഷക…..പച്ചമ്മാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 11:01 am IST
FacebookTwitterWhatsAppTelegram

പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്തും ചെയ്യാനുള്ള മനസ്സാണ് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ പച്ചമ്മാള്‍. തന്റെ നൂറ്റി അഞ്ചാമത്തെ വയസ്സിലും കൃഷിയിടങ്ങളില്‍ സജീവമാണ് ഈ മുത്തശ്ശി. പുതുതലമുറ മനസ്സിലാക്കേണ്ട അല്ലെങ്കില്‍ കണ്ടു പഠിക്കേണ്ട ഒരു വ്യക്തിയാണ് ഈ അമ്മ. പത്ത് ഏക്കര്‍ വരുന്ന സ്ഥലത്തായിരുന്നു പച്ചമ്മാളിന്റെ  കൃഷി. വിവിധ ഇനത്തില്‍പ്പെട്ട ധാന്യങ്ങളും പയറുവര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളും ഒക്കെയായി ധാരാളം വിഭവങ്ങള്‍ ഈ കൃഷിയിടത്തില്‍ ഉണ്ട്. എന്നാല്‍ പ്രായം കൂടിയതോടെ മുഴുവന്‍ സ്ഥലത്തെ കൃഷിയും നോക്കി നടക്കാനുള്ള ബുദ്ധിമുട്ടു കാരണം തന്റെ കൃഷിയിടത്തിന്റെ കുറച്ച് ഭാഗങ്ങള്‍ പച്ചമ്മാള്‍ വിറ്റു.

വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട പച്ചമ്മാള്‍ തന്റെ മുത്തശ്ശിയോടൊപ്പമാണ് ജീവിച്ചിരുന്നത്. ചെറുപ്പം മുതല്‍ തന്നെ മുത്തശ്ശിയോടൊപ്പം കൃഷിയിടങ്ങളിലും മറ്റും സജീവമായിരുന്നു പച്ചമ്മാള്‍. കച്ചവടം നടത്തി അതില്‍ നിന്നും വരുമാനം കണ്ടെത്തിയാണ് പച്ചമ്മാള്‍ കൃഷി നടത്തുന്നത്. മുത്തശ്ശിയുടെ കൃഷിയിടത്തില്‍ നിന്നു ലഭിച്ച അറിവുകള്‍ മാത്രമല്ല. തമിഴ്‌നാട് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് കൃഷിയെ കുറിച്ച് പഠിച്ച വ്യക്തി കൂടിയാണ് പച്ചമ്മാള്‍.

അതു മാത്രമല്ല താന്‍ പഠിച്ച പാഠങ്ങളും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രീതികളുമൊക്കെ മറ്റുള്ള ആളുകള്‍ക്ക് പറഞ്ഞു കൊടുക്കാനും പച്ചമ്മാള്‍ മുന്നിലുണ്ട്. വാര്‍ധക്യത്തിലെ വിശ്രമ വേളകളില്‍ തന്റെ കൃഷിയിടത്തില്‍ സജീവമായിരിക്കുന്ന പച്ചമ്മാള്‍ എല്ലാവര്‍ക്കും കൗതുകമാണ്. കൂടാതെ ആ ഗ്രാമത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട അമ്മയായ പച്ചമ്മാളിന്റെ നൂറാമത്തെ  പിറന്നാള്‍ ആ ഗ്രാമം മുഴുവനായി ആഘോഷിച്ചിരുന്നു. പ്രായമായി എന്നു പറഞ്ഞ് ഒതുങ്ങി കൂടാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുളള ഒരു പാഠമാണ് പച്ചമ്മാള്‍.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies