തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്ത 8,190 പേര്‍ക്കെതിരെ കേസ് എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് 22 കേസുകളും രജിസ്റ്റര്‍ ചെയ്തു. 24 പേരെ അറസ്റ്റും ചെയ്തട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പുതുതായി 1,326 പേര്‍ക്കെതിരെ കേസെടുത്തു. 512 പേരാണ് ഇന്ന് അറസ്റ്റിലായത്. 55 വാഹനങ്ങളും പിടിച്ചെടുത്തു.
ക്വാറന്റെയിൻ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം( 254) ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
Comments