എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടിയുടെ കുടുംബത്തിലുള്ള മറ്റ് മൂന്നുപേർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്.
ഇതിന് പിന്നാലെ നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭാ പരിധിയിൽ ആവശ്യമായ ലൈസൻസുകൾ ഇല്ലാതെയായിരുന്ന ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.