ട്രാൻസ്‌ജെൻഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്; അവരും മനുഷ്യരാണ്, വെപ്പുമുടിയും മേക്കപ്പും അഴിച്ച് സിത്താര
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രാൻസ്‌ജെൻഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്; അവരും മനുഷ്യരാണ്, വെപ്പുമുടിയും മേക്കപ്പും അഴിച്ച് സിത്താര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 02:13 pm IST
FacebookTwitterWhatsAppTelegram

വസ്ത്രത്തിന്റേയും മേക്കപ്പിന്റേയും പേരിൽ ഇന്ന് നിരവധി പേർ സൈബർ ആക്രമണം നേരിടിന്നുണ്ട്. ഇത്തരം അക്രമങ്ങൾക്ക് കൂടുതലും ഇരയാകുന്നത് സിനിമാ താരങ്ങളാണ്. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ ഗായിക സിത്താര കൃഷ്ണകുമാർ. സമൂഹമാദ്ധ്യമങ്ങളിൽ ഇങ്ങനെ മോശം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ ദൈർഘ്യമേറിയ വീഡിയോ ചെയ്യുന്നതെന്ന് താരം പറയുന്നു.

ഭർത്താവിനും മകൾക്കും ഒപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ അടുത്തിടെ സിതാര സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ സിതാരയെ ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രാൻസ്‌ജെൻഡറിനെയും ബംഗാളി സ്ത്രീയെയും ഭിക്ഷക്കാരിയെയും പോലുണ്ട് എന്നൊക്കെയായിരുന്നു കമന്റുകൾ. ഈ വാക്കുകൾ എന്ന് മുതലാണ് മോശം വാക്കുകൾ ആയതെന്ന് താരം ചോദിക്കുന്നു.

മേക്കപ്പ് എല്ലാം ചെയ്ത് വളരെ കൃത്രിമമായി ഇരിക്കുന്ന ഫോട്ടോ കണ്ട് ഐശ്വര്യമുണ്ടെന്നും ഭംഗിയുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകൾ വരുന്നു. എന്നാൽ താൻ എങ്ങനെയാണോ ഇരിക്കാൻ ആഗ്രഹിക്കുന്നത് അതിന്റെ ചിത്രം പോസ്റ്റ് ചെയ്താൽ മോശം കമന്റുകളുമായി ചിലർ വരുമെന്നുമാണ് സിത്താര പറയുന്നത്. മോശം കമന്റുകളുകൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതിനാലാണ് താൻ ഇക്കാര്യം പറയാനായി വന്നതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം പറയുന്നുണ്ട്.

റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് ഇട്ടുകൊണ്ടുള്ള രൂപത്തിലാണ് താരം വീഡിയോയുമായി വന്നത്. അതിന് ശേഷം മേക്കപ്പ് തുടച്ചുനീക്കുകയും വെപ്പുമുടി അഴിച്ചു വെക്കുകയും ചെയ്ത ശേഷമായിരുന്നു പ്രതികരണം.വ്യാജഅക്കൗണ്ടുകളിൽ നിന്നു മാത്രമല്ല, കുടുംബവുമായി സന്തോഷമായി ജീവിക്കുന്ന ആളുകൾ വരെ ഇത്തരം നെഗറ്റീവ് കമന്റുമായി എത്തുന്നത്. ഞങ്ങൾക്കും കുടുംബമുണ്ടെന്നും ഇത്തരം കമന്റുകളെല്ലാം അവരും കാണുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ ചെയ്യുന്ന ആൾക്കാരോട് ദേഷ്യം ഉള്ളിൽ വച്ചല്ല താൻ സംസാരിക്കുന്നതെന്നും ഇത്തരത്തിൽ പെരുമാറരുതെന്നുള്ളത് തന്റെ അപേക്ഷയായി കാണണമെന്നും ഗായിക പറയുന്നു.

സിത്താരയുടെ കുറിപ്പ്

ഒരു ദൈർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!!

View this post on Instagram

A post shared by Sithara Krishnakumar (@sitharakrishnakumar)

Tags: sithara krishnakumar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies