ന്യൂഡൽഹി: ടോം ക്രൂസിന് പിന്നാലെ ബഹിരാകാശത്ത് സിനിമ നിർമ്മിക്കാനൊരുങ്ങി റഷ്യയും. ഹോളിവുഡ് ആക്ടർ ടോം ക്രൂസിന്റെ ബഹിരാകാശ ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്യിൽ ആരംഭിക്കുമെന്ന് നാസ പുറത്തുവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് റഷ്യയും സിനിമ പ്രഖ്യാപിച്ചത്. റഷ്യയുടെ പ്രസിദ്ധ ടിവി ചാനലായ ‘ചാനൽ വൺ’ ആണ് ഈ വിവരം പുറത്തുവിട്ടത്.
റഷ്യയുടെ ആദ്യത്തെ ബഹിരാകാശ ചിത്രത്തിന് അഭിനേതാക്കളെ അന്വേഷിച്ചുകൊണ്ടുള്ള വെബ്സൈറ്റിലെ പരസ്യപ്രചാരണമാണ് കൗതുകകരമായ ഈ വിഷയം വെളിപ്പെടുത്തിയത്. പ്രായം 25 – 45, ഉയരം 150 – 180 സെന്റിമീറ്റർ, ശരീരഭാരം 50 – 75 കിലോ, നെഞ്ചളവ് 112 സെന്റിമീറ്റർ ഇതുമായി യോജിക്കുന്ന സ്ത്രീകളെ തേടിയുള്ള പരസ്യമാണ് വൈറലായത്. റഷ്യൻ വംശജരായ സ്ത്രീകൾക്കാണ് കൂടുതൽ പരിഗണന, ഇതായിരുന്നു വെബ്സൈറ്റിലെ പരസ്യവാക്കുകൾ.
റോസ്കോസ്മോസ്, ചാനൽ വൺ, യെല്ലൊ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോ എന്നിവർ നിർമ്മാതാക്കളായ ചിത്രത്തിന്റെ താൽക്കാലിക നാമം ‘ചാലഞ്ച്’ എന്നാണ്’.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2021 ഓക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രൊഡക്ഷൻ ഹൗസ് അറിയിച്ചു
Comments