തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകരുതെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി .
മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണം അട്ടിമറിക്കുന്നതാണ് മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള തീരുമാനമെന്നും സമസ്ത ആരോപിച്ചു. സർക്കാർ കൈക്കൊണ്ട നടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമസ്ത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയത്.
ചർച്ചയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . സർക്കാരിന്റെ സംവരണ നിലപാടിൽ മാറ്റമില്ലെന്നും അർഹരായവർക്കാർക്കെങ്കിലും സംവരണ ആനുകൂല്യങ്ങളിൽ നഷ്ടമുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments