കൊച്ചി: ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഭാഗ്യലക്ഷ്മിയ്ക്കും മറ്റു രണ്ടുപേർക്കുമെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തത്. കേസിൽ സബ്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം അനുവദിക്കണമെന്നും ഏതു നിബന്ധന വേണമെങ്കിലും അംഗീകരിക്കാമെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചിരുന്നു.എന്നാൽ നിയമവ്യവസ്ഥയെ അനുസരിക്കുന്ന പ്രവൃത്തിയല്ല പ്രതികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി നേരത്തെ വിമർശിച്ചിരുന്നു. എങ്കിലും ഇന്ന് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. .
Comments