എല്ലാവരും ചോദിക്കുന്നു രാഹുല്‍ എവിടെ ? വോട്ടെണ്ണല്‍ ദിവസം ഉള്‍വലിഞ്ഞ് കോണ്‍ഗ്രസ് നേതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എല്ലാവരും ചോദിക്കുന്നു രാഹുല്‍ എവിടെ ? വോട്ടെണ്ണല്‍ ദിവസം ഉള്‍വലിഞ്ഞ് കോണ്‍ഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2020, 11:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ ഉള്‍പ്പെടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നേറ്റത്തിലേക്ക് കുതിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മൗനം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാഹുല്‍ പൂര്‍ണമായി മൗനത്തിലായിരുന്നു. സാധാരണയായി രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരണം നടത്താറുളള അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും ചലിച്ചില്ല. വോട്ടെണ്ണലിന്റെ തലേന്ന് വരെ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സജീവമായിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ വരെ കോണ്‍ഗ്രസ് എന്നാണ് വിവരം. തൂക്കുസഭ നിലവില്‍ വന്നാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് തടയാനുളള പദ്ധതികള്‍ അടക്കം കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ക്ക് ശേഷം എന്‍ഡിഎ വ്യക്തമായ മുന്നേറ്റമുണ്ടാക്കി തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ അണിയറ നീക്കങ്ങള്‍ നിശ്ചലമായി. ഫലപ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തിലും രാഹുലിന്റെ പ്രതികരണം ഉണ്ടായില്ലെന്നതും രാഷ്‌ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി.

ഉപതെരഞ്ഞെടുപ്പ് നടന്ന യുപിയില്‍ അടക്കം ഹത്രാസ് വിഷയവും കാര്‍ഷിക ബില്ലുകളും ഉയര്‍ത്തിക്കാട്ടി ബിജെപിക്കും എന്‍ഡിഎയ്‌ക്കുമെതിരേ രാഹുല്‍ വലിയ പ്രചാരണമാണ് നടത്തിയത്. സഹോദരി പ്രിയങ്കയുമൊന്നിച്ച് ഹത്രാസിലേക്ക് രാഹുല്‍ നടത്തിയ യാത്ര ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് പരിശ്രമിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസും രാഹുലും കളിച്ച ജാതിരാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.

ബിഹാറിലും ഇതേ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഹുലായിരുന്നു കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ മഹാസഖ്യത്തിലെ കോണ്‍ഗ്രസിന്റെ പ്രകടനം അതിദയനീയമായിപ്പോയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

യുപിയില്‍ ഇത്രയേറെ രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടും കോണ്‍ഗ്രസിന് നിലംതൊടാനായില്ലെന്നതാണ് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലങ്ങളിലുമായി 36.73 ശതമാനം വോട്ടുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 7.53 ശതമാനം വോട്ടുകള്‍ മാത്രമാണ്. ആറ് മണ്ഡലങ്ങളിലും ബിജെപി വിജയിക്കുകയും ചെയ്തു. ഗുജറാത്തിലും കര്‍ണാടകയിലുമടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ്
മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥിതി ഇതിനോട് സമാനമാണ്. 28 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മദ്ധ്യപ്രദേശില്‍ മാത്രമാണ് വോട്ട് വിഹിതത്തില്‍ വലിയ തകര്‍ച്ചയില്ലാതെ കോണ്‍ഗ്രസ് പിടിച്ചുനിന്നത്.

Tags: BIHAR-RESULT
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies