ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ ഏറ്റവും വലിയ മൂലധനമെന്ന് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ ഏറ്റവും വലിയ മൂലധനമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 08:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ ഏറ്റവും വലിയ മൂലധനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന സേവകനെന്ന നിലയില്‍ തന്റെയും മൂലധനം ഈ വിശ്വാസം തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലും യുപിയും മദ്ധ്യപ്രദേശും അടക്കമുളള സംസ്ഥാനങ്ങളിലും ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബൂത്ത് പിടുത്തത്തിന്റെയും റീ പോളിംഗിന്റെയും വാര്‍ത്തകളായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ഇന്ന് വോട്ട് ശതമാനത്തിലെ വര്‍ദ്ധനയും വനിതാ വോട്ടര്‍മാരുടെ എണ്ണക്കൂടുതലുമാണ് വാര്‍ത്തകളില്‍ നിറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയിലെയും സാമ്പത്തിക മേഖലയിലെയും പരിഷ്‌കാരങ്ങളിലും സുരക്ഷയിലും വിദ്യാഭ്യാസത്തിലും ഉള്‍പ്പെടെ രാജ്യം ഏറ്റവും അധികം വിശ്വാസം പ്രകടിപ്പിക്കുന്നത് ബിജെപിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൂഷണം ചെയ്യപ്പെട്ടവരുടെയും ദളിതരുടെയും ഇരകളുടെയും ശബ്ദമായി മാറുന്നതും ബിജെപിയാണ്. രാജ്യത്തെ യുവാക്കള്‍ ഏറ്റവും അധികം വിശ്വാസം പ്രകടിപ്പിക്കുന്നതും ബിജെപിയിലാണെന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിക്ക് വോട്ട് ചെയ്തതുകൊണ്ട് മാത്രമല്ല, ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ ആവേശത്തോടെ പങ്കെടുത്തതിനും ജനങ്ങളോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുന്നു. അവരുടെ അര്‍പ്പണബോധത്തോടെയുളള പ്രവര്‍ത്തനങ്ങളും സംഭാവനകളുമാണ് ബിജെപിക്ക് വിജയം സമ്മാനിച്ചത്. ഈ വലിയ വിജയത്തിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരവാദിത്വങ്ങളെക്കുറിച്ച് പൂര്‍ണമായി ബോധ്യമുളളതും ആത്മവിശ്വാസമുളളതുമായ ഇന്ത്യയെയാണ് താന്‍ ഭാവനയില്‍ കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ മഹാമാരിയുടെ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് അത്ര എളുപ്പമുളള ജോലിയായിരുന്നില്ല. പക്ഷെ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ ശക്തവും സുതാര്യവുമായതാണ് തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ വഴിയൊരുക്കിയത്. ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യയ്‌ക്ക് ഇത്ര വലിയ ഒരു തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിന് നല്‍കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബിജെപി ആസ്ഥാനത്ത് തടിച്ചുകൂടിയത്. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായ അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. കൂറ്റന്‍ ഹാരമണിയിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

Tags: BIHAR-RESULT
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies