ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ ഇന്ന് രണ്ട് സംസ്ഥാനങ്ങളിലായി 13 പേര്‍ കൊല്ലപ്പെട്ടു. ഹിമാചല്‍ പ്രദേശിലും ഉത്തര്‍പ്രദേശിലുമാണ് അപകടം നടന്നത്. ഹിമാചലിലെ ഷിംലയില്‍ നടന്ന വാഹനാപകടത്തില്‍ ഡ്രൈവറടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്.
ഉ്ത്തര്‍പ്രദേശില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടംബത്തിലെ ആറുപേരാണ് മരണപ്പെട്ടത്. മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം റോഡില്‍ നിന്ന് ഒരു കുഴിയിലേയ്‌ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കുടുംബത്തിലെ കുട്ടിയുടെ തലമുണ്ഡനച്ചടങ്ങിനായി ബീഹാറിലേക്ക് പോകവേയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.















