യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എന്നാല്‍ മിക്ക ആളുകള്‍ക്കും ദൂരെ യാത്ര ചെയ്യുമ്പോഴുളള ഒരു പ്രധാന പ്രശ്നമാണ് ഛര്‍ദ്ദി. ബസ്സ് യാത്രകളിലാണ് ഇത് കൂടുതലായും ആളുകളെ ബുദ്ധിമുട്ടിലാക്കുന്നത്. ആഗ്രഹമുണ്ടെങ്കില്‍ കൂടി മിക്ക ആളുകളും യാത്രകള്‍ ഒഴിവാക്കുന്നതിന്റെ ഒരു പ്രധാന കാരണം ഛര്‍ദ്ദിയാണ്. അതുമൂലമുള്ള ക്ഷീണവും യാത്രയുടെ സുഖം തന്നെ ഇല്ലാതാക്കുന്നു. കൂടെ ഉള്ളവര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ഇനി ആഗ്രഹമുള്ള ദൂരയാത്രകള് ഒഴിവാക്കേണ്ട ആവശ്യമില്ല ധൈര്യമായി പോകാം..ആസ്വദിക്കാം… യാത്രയില്‍ ഛര്‍ദ്ദി നിങ്ങളുടെ ഏഴയലത്തു പോലും വരില്ല.
അതിനുള്ള ഒരു കിടിലന്‍ ഹെല്‍ത്തി ഡ്രിങ്ക് തയ്യാറാക്കാം. കടകളില്‍ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് മലര്. ഒരു ലിറ്റര്‍ വെള്ളം എടുത്ത് അതിലേക്ക്മലര് കൂടി ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഇത് അരിച്ചെടുക്കുക. ഒരു ഗ്ലാസ് വെളളം യാത്രക്ക് മുന്നേ കുടിക്കാവുന്നതാണ്. അതിനു ശേഷം ബാക്കിയുള്ള വെള്ളം കുപ്പിയിലാക്കി നമുക്ക് യാത്രാവേളയില്‍ ഇടയ്ക്കിടെ ഉപയോഗിക്കാം. ഛര്‍ദ്ദിയും ക്ഷീണവും ഇല്ലാതാകും. ഇതിനു പുറമേ അസിഡിറ്റി, ദഹന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാനും വളരെ ഉപകാര പ്രദമാണ് ഈ ഹെല്‍ത്തി ഡ്രിങ്ക്.
പ്രായ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്, കൂടാതെ ഗര്‍ഭ സമയങ്ങളില്‍ ആദ്യത്തെ മൂന്നു മാസം സ്ത്രീകളിലുണ്ടാകുന്ന ഛര്‍ദ്ദി പരിഹരിക്കാനും ക്ഷീണം ഇല്ലാതാക്കാനും ഇത് ഏറെ സഹായകമാണ്. ഇതുപോലെ തന്നെ നെല്ലിക്കയുടെ ഇലയും കറിവേപ്പിലയും സമം എടുത്ത് ഒരു ലിറ്റര്‍ വെളളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുന്നതും യാത്രാ വേളകളിലെ ഛര്‍ദ്ദി ഇല്ലാതാക്കാന്‍ ഏറെ ഉത്തമമാണ്. ഇവ കൈയ്യില്‍ കരുതിയാല്‍ നിങ്ങള്‍ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം. ഛര്‍ദ്ദിയെ പേടിക്കേണ്ടതില്ല.
Comments