'ചെന്നൈയിലേക്ക് കൊണ്ടുപോകരുത്' എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 10:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ഔദ്യോഗികമായി രണ്ടുതവണ എതിര്‍പ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍. അന്നത്തെ തിരുവാഭരണം കമ്മിഷണറായിരുന്ന റജിലാലിന് മുകളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാട് മാറ്റി പുതിയ റിപ്പോര്‍ട്ട് നല്‍കേണ്ടിവന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുന്‍ ബോര്‍ഡ് അംഗം എ. അജികുമാറിനെയും കൊല്ലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2025 ജൂലൈ 30-ന് ദേവസ്വം സെക്രട്ടറിക്ക് നല്‍കിയ ആദ്യ കത്തില്‍, ദ്വാരപാലക ശില്‍പങ്ങളിലെ നിലവിലെ സ്വര്‍ണപ്പൂശല്‍ വേര്‍തിരിച്ചെടുത്ത് അതേ സ്വര്‍ണം ഉപയോഗിച്ച് വീണ്ടും പൂശാനുള്ള സാങ്കേതികവിദ്യ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിനില്ലെന്ന് റജിലാല്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണപ്പൂശല്‍ നടത്തണമെന്നാണ് അദ്ദേഹം ശുപാര്‍ശ ചെയ്തത്.

ആദ്യ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 8-ന് സമാനമായ ഉള്ളടക്കത്തോടെ രണ്ടാമത്തെ കത്തും അദ്ദേഹം നല്‍കി. ഇതിന് പിന്നാലെയാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇടപെട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പൂശല്‍ ജോലികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ ഏല്‍പ്പിക്കണമെന്ന നിലപാട് സ്വീകരിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രശാന്ത് വാക്കാല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തുടര്‍ന്ന് മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട് ഓഗസ്റ്റ് 25-ന് റജിലാല്‍ ദേവസ്വം സെക്രട്ടറിക്ക് സമര്‍പ്പിച്ചതായും അന്വേഷണസംഘം പറയുന്നു.

തുടര്‍ന്ന് സെപ്റ്റംബര്‍ 2-ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനമായത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും സഹായിക്കാനാണ് പി.എസ്. പ്രശാന്തും എ. അജികുമാറും ഈ തീരുമാനത്തിന് വഴിയൊരുക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ബോര്‍ഡിന്റെ ആദ്യഘട്ട തീരുമാനങ്ങളില്‍ ഒപ്പുവെച്ചിരുന്ന മറ്റൊരു അംഗമായ ജി. സുന്ദരേശനും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിനെതിരെയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Tags: investigationScandalsabarimala gold plating
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies