ലണ്ടന്‍: യുവേഫാ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ നെതര്‍ലന്‍സിനും ചെക് റിപ്പബ്ലിക്കിനും ജയം. നെതര്ലന്സ് പോളണ്ടിനേയും ചെക് സ്ലോവാക്യയേയുമാണ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് എയിലെ പോരാട്ടത്തിലാണ് നെതര്‍ലന്റസും പോളണ്ടുമാണ് ഏറ്റുമുട്ടിയത്.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഓറഞ്ച് പട പോളണ്ടിനെ തോല്‍പ്പിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ലീഡ് നേടി പോളണ്ട് നെതര്‍ലന്‍സിനെ ഞെട്ടിച്ചു. 5-ാം മിനിറ്റില്‍ കാമില്‍ ജോസ്വിയാകാണ് പോളണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ കളിയുടെ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന നെതര്ലന്സ് രണ്ടു ഗോളുകള്‍ നേടി. 77-ാം മിനിറ്റിലെ പെനാല്‍റ്റി മെംഫിസ് ഡീപേയാണ് ഗോളാക്കി ടീമിന് സമനില നല്‍കിയത്. 84-ാം മിനിറ്റില്‍ ജോര്ജ്ജീനിയോ വിനാല്‍ഡം വിജയഗോളും നേടി.
രണ്ടാം മത്സരത്തില്‍ ചെക് റിപ്പബ്ലിക് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്ലോവാക്യയെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് എഫിലെ പോരാട്ടത്തിലാണ് ചെക് റിപ്പബ്ലിക് ജയിച്ചത്. 17-ാം മിനിറ്റില്‍ തോമസ് സോസെകും 55-ാം മിനിറ്റില്‍ സെനെക് ഓണ്ദ്രാസേക്കുമാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ ചെക് ഗ്രൂപ്പ് എഫില്‍ 6 മത്സരങ്ങളില്‍ 4 ജയങ്ങളോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി.
Comments