മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനും കുടുംബവും സ്വയം നിരീക്ഷണത്തിൽ. ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹവും നിരീക്ഷണത്തിൽ പോയത്. രണ്ട് ഓഫീസ് ജീവനക്കാർക്കും ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
14 ദിവസം നിരീക്ഷണത്തിലിരിക്കാനാണ് താരത്തിന്റേയും കുടുംബത്തിന്റേയും തീരുമാനം. രോഗം ബാധിച്ച ജീവനക്കാരെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ പരിപാടികൾ റദ്ദാക്കി.
റിയാലിറ്റി ഷോ ബിഗ്ബോസ് സീസൺ 14ന്റെ ചിത്രീകരണത്തിലായിരുന്നു താരം. വരാനിരിക്കുന്ന വാരാന്ത്യ എപ്പിസോഡുകളിൽ ഇനി അദ്ദേഹം കാണാൻ സാധ്യതയില്ലെന്നും സൽമാൻ ഖാനുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
Comments