നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് ശാന്താദേവി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് ശാന്താദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 11:57 am IST
FacebookTwitterWhatsAppTelegram

നാടകങ്ങളിലൂടെയും അവിടെ നിന്നും സിനിമ രംഗത്തേക്കും തുടര്‍ന്ന് സീരിയലുകളിലൂടേയും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നടിയാണ് ശാന്താദേവി. നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ശാന്താദേവി ആയിരത്തോളം നാടകങ്ങളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1954 ല്‍ കുണ്ഡനാരി അപ്പു നായര്‍ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടൊണ് ശാന്താദേവി ആദ്യമായി നാടക രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി വേദികളിലൂടെ ശാന്താദേവി പ്രേക്ഷകര്‍ക്കു മുന്നിലെത്തി. രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1957-ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെയാണ് ശാന്താദേവി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചത്.

മൂടുപടം, കുട്ടിക്കുപ്പായം, കുഞ്ഞാലിമരക്കാര്‍, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അദ്വൈതം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം കണ്ടെത്തി. 480-ഓളം ചിത്രങ്ങളില്‍ സഹ നടിയായി അഭിനയിച്ചു. തുടര്‍ന്ന് ടെലിവിഷന്‍ പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു ശാന്താദേവി. തോട്ടത്തില്‍ കണ്ണക്കുറുപ്പിന്റേയും കാര്‍ത്യായനിയമ്മയുടേയും പത്തു മക്കളില്‍ ഏഴാമത്തെ മകളായി കോഴിക്കോട് ജില്ലയിലെ പൊറ്റമ്മലിലാണ് ശാന്താദേവി ജനിച്ചത്.

ചെറുപ്പത്തില്‍ തന്നെ മുറച്ചെറുക്കനായ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ മുന്നോട്ടു പോയില്ല. ഒരു കുഞ്ഞു ജനിച്ചതോടെ അദ്ദേഹം ശാന്തദേവി ഉപേക്ഷിച്ചു. പിന്നീട് പ്രശസ്ത ഗായകനായ കോഴിക്കോട് അബ്ദുല്‍ഖാദറെ വിവാഹം കഴിച്ചു. സുരേഷ് ബാബു, സത്യജിത്ത് എന്നിവര്‍ മക്കളാണ്. യമനം എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. കൂടാതെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ചലച്ചിത്ര അവാര്‍ഡ്, സംഗീത നാടക അക്കാദമിയുടെ പ്രേംജി പുരസ്‌കാരം എന്നിവ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010 നവംബര്‍ 20-ന് വാര്‍ദ്ധക്യസഹജമായ അസുഖം മൂലമായിരുന്നു അന്ത്യം.

Tags: actress
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies