തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5772 പേർക്ക് കൊറോണ സ്ഥീരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂർ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂർ 211, ഇടുക്കി 188, വയനാട് 152, കാസര്‍കോട് 104 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളും സ്ംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 609, മലപ്പുറം 733, കോഴിക്കോട് 668, തൃശൂര്‍ 464, പാലക്കാട് 269, കൊല്ലം 458, കോട്ടയം 419, തിരുവനന്തപുരം 271, ആലപ്പുഴ 375, പത്തനംതിട്ട 165, കണ്ണൂര്‍ 166, ഇടുക്കി 160, വയനാട് 141, കാസര്‍കോട് 91 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. എറണാകുളം 11, കണ്ണൂര്‍ 10, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട് 5 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കോഴിക്കോട് 3 വീതം, മലപ്പുറം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 609, കൊല്ലം 681, പത്തനംതിട്ട 167, ആലപ്പുഴ 919, കോട്ടയം 271, ഇടുക്കി 72, എറണാകുളം 658, തൃശൂര്‍ 680, പാലക്കാട് 590, മലപ്പുറം 740, കോഴിക്കോട് 622, വയനാട് 79, കണ്ണൂര്‍ 473, കാസര്‍കോട് 158 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 66,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,88,437 പേര് ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,749 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,330 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments