ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ് ബി ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എസ് ബി ഐയുടെ ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.
മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം അപ്ഗ്രേഡ് ചെയ്യുകയായതിനാലാണ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നത്. ഉപയോക്താക്കൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദിക്കുന്നതായും എല്ലാവരും സഹകരിക്കണമെന്നും എസ് ബി ഐ ട്വീറ്റ് ചെയ്തു.
Comments