കെടിഎം 250 അഡ്വഞ്ചർ വിപണിയിൽ; വില 2.48 ലക്ഷം മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കെടിഎം 250 അഡ്വഞ്ചർ വിപണിയിൽ; വില 2.48 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 09:55 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : മുൻനിര പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎം ഏറ്റവും പുതിയ മോഡലായ കെടിഎം 250 അഡ്വഞ്ചർ വിപണിയിൽ അവതരിപ്പിച്ചു. 2,48,256 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക് ഷോറൂം വില. രാജ്യത്തുടനീളമുള്ള കെടിഎം ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ അതിവേഗം വളർന്നുവരുന്ന സാഹസിക മോട്ടോർ സൈക്കിൾ വിപണി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി കെടിഎം 250 അഡ്വഞ്ചർ വിപണിയിലെത്തിക്കുന്നത്. ഇതിന് മുൻപ് നിരത്തിലെത്തിയ കെടിഎം 390 വിപണിയിൽ വൻ സ്വീകാര്യത നേടിയിരുന്നു. അഡ്വഞ്ചർ ബൈക്കിംഗ് ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന ഉപഭോക്താക്കൾക്ക് കെടിഎം 250 അഡ്വഞ്ചർ മികച്ച പ്രോത്സാഹനമേകും. ഇതിലൂടെ സാഹസിക മോട്ടോർ സൈക്കിൾ രംഗം കൂടുതൽ വളരുമെന്നും കെടിഎം പ്രതീക്ഷിക്കുന്നു. വാഹനം കൈകാര്യം ചെയ്യുവാനുള്ള എളുപ്പവും, മികച്ച എൻജിൻ കുതിപ്പും, ഭാരക്കുറവും ഈ രംഗത്ത് 250 അഡ്വഞ്ചറിനെ വ്യത്യസ്തമാക്കുന്നു.

ബിഎസ് 6എമിഷനോടുകൂടിയ 248സിസി അത്യാധുനിക ഡിഒഎച്ച്സി ഫോർ വാൾവ് സിംഗിൾ സിലിണ്ടർ ലിക്യുഡ് കൂൾഡ് എൻജിനാണ് കെടിഎം 250 അഡ്വഞ്ചറിന്റെ കരുത്ത്. 30 എച്ച്പി (22 കിലോവാട്ട്) പവർ, 24 എൻഎം ടോർക്ക് എന്നിവ ഉയർത്താൻ ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സഹായിക്കുന്നു. സാങ്കേതികമായി നൂതനമായ പവർ അസിസ്റ്റ് സ്ലിപ്പർ ക്ലച്ചാണ് (പി‌എ‌എസ്‌സി) മറ്റൊരു പ്രധാന പ്രത്യേകത. ഇത് 6-സ്പീഡ് ഗിയർ‌ബോക്സിൽ ആയാസരഹിതമായ മികച്ച ഗിയർ ഷിഫ്റ്റിംഗിന് സഹായിക്കുന്നു.

ഡബ്ല്യൂപി അപ്പെക്സ് സസ്പെൻഷനാണ് കെടിഎം 250 അഡ്വഞ്ചറിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന പ്രീലോഡഡ് 177 എംഎം ട്രാവൽ റേഞ്ചാണ് റിയർ ഷോക്ക് അബ്സോർബറിന് ഉള്ളത്, ഡബ്ല്യുപി അപെക്സ് അപ്പ് സൈഡ്- ഡൗൺ 43 എംഎം ഫ്രണ്ട് ഫോർക്ക് 170 എംഎം ട്രാവൽ വാഗ്ദാനം നൽകുന്നു. കൂടാതെ ഹെവി-ഡ്യൂട്ടി കാസ്റ്റ് വീലുകൾ [19 ’’ / 17 ’’], യാത്രാ-നിർദ്ദിഷ്ട ട്യൂബ്‌ലെസ്സ് ടയറുകൾ എന്നിവ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ബ്രെംബോ നിർമ്മിച്ച കട്ടിംഗ് എഡ്ജ് ബൈബ്രെ ബ്രേക്കുകളിൽ, 4 പിസ്റ്റൺ റേഡിയൽ മൗണ്ട് ചെയ്ത കാലിപ്പറോഡുകൂടിയ, 320 എംഎം ഫ്രണ്ട് ബ്രേക്ക് ഡിസ്ക്കുണ്ട്. ഒപ്പം 230 എംഎം റിയർ ഡിസ്ക്കും ഉൾപ്പെടുത്തിയിരിക്കുന്നു. ബോഷിന്റെ അത്യാധുനിക എബി‌എസ് സിസ്റ്റത്തിന് ഒരു അധിക ഓഫ്-റോഡ് മോഡ് കൂടി ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അത് ഡാഷ്‌ബോർഡിലെ ഒരു ബട്ടൺ വഴി ഉപയോഗിക്കാൻ കഴിയും, ഇത് പിൻഭാഗത്തെ, കോണുകളിലേക്ക് എളുപ്പത്തിൽ തിരിക്കാൻ സഹായിക്കുന്നു.

14.5ലിറ്റർ സംഭരണശേഷിയുള്ള ഫ്യൂൽ ടാങ്ക് വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളിൽ കൂടി വളരെ ദൂരം സാഹസിക യാത്രകൾ നടത്താൻ റൈഡേഴ്സിനെ സഹായിക്കും. സാഹസികതയുടെ സൗന്ദര്യവും, പ്രകടനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിപിഎസ് ബ്രാക്കറ്റുകൾ, റേഡിയേറ്റർ പ്രൊട്ടക്ഷൻ ഗ്രിൽ, ക്രാഷ് ബംഗ്സ്, ഹെഡ്‌ലാമ്പ് പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡുകൾ തുടങ്ങിയ പവർപാർട്ടുകളുടെ വിശാലമായ ശ്രേണിയും കെടിഎം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies