ന്യൂഡല്‍ഹി: കളിക്കളത്തിന് അകത്തും പുറത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ക്രിക്കറ്റ് താരമാണ് മുന്‍ പാകിസ്താന് നായകന് ഷഹീദ് അഫ്രീദി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും 40കാരനായ അഫ്രീദി വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നുണ്ട്. ഇത്തവണ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഗലെ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ നായകന് കൂടിയായ അഫ്രീദിയ്ക്ക് പക്ഷേ ആദ്യ മത്സരം നഷ്ടമാകും.
ഫ്ലൈറ്റ് നഷ്ടമായതിനാലാണ് അഫ്രീദിയ്ക്ക് ആദ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. രണ്ടാം മത്സരവും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രാവിലെ കൊളംബൊ ഫ്ലൈറ്റ് മിസ് ആയെന്നും വൈകാതെ തന്നെ ടീമിനൊപ്പം ചേരുമെന്നും അഫ്രീദി അറിയിച്ചു. എന്നാല്‍, ഫ്ലൈറ്റ് മിസ് ആയ സംഭവത്തില്‍ അഫ്രീദിയെ ട്രോളി നിരവധി ആളുകളാണ് രംഗത്തെത്തിയത്.
എല്എസ്എല്ലില് പങ്കെടുക്കരുതെന്നും പങ്കെടുത്താല്‍ സംപൂജ്യനായിരിക്കുമെന്നും ദൈവം കാണിച്ചു തരുന്ന ലക്ഷണമാണിതെന്നും വെറുതെ യാത്രയ്ക്കുള്ള പണം കളയണ്ടെന്നും വീട്ടിലിരിക്കുന്നതാണ് നല്ലതെന്നുമുള്ള ട്രോളുകളാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. ഫ്ലൈറ്റ് മാത്രമല്ല, അഫ്രീദി ഫുള്‍ ടോസുകളും മിസ് ആക്കാറുണ്ടെന്നായിരുന്നു മറ്റൊരു ട്രോള്‍.
Comments