റിയാദ് : സൗദി അറേബ്യയിൽ നിലവിൽ ചികിത്സയിൽ ഉള്ളത് 5455 കൊറോണ രോഗികൾ ആണെന്ന് ആരോഗ്യമന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ഇതിൽ 724 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 രോഗികൾ കൂടി മരണമടഞ്ഞു. 326 പുതിയ കേസുകളും 476 രോഗമുക്തിയും കൂടി രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം കൊറോണ രോഗികളുടെ ആകെ എണ്ണം 356067 ഉം, മരണം 5825 ഉം, രോഗമുക്തി 344787 ഉം കടന്നു. രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 97 ശതമാനത്തിലെത്തി.
Comments