തിരുവനന്തപുരം: ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുന്നതില്‍ സന്തോഷമെന്ന് ശ്രീശാന്ത്. പ്രസിഡന്റ്‌സ് കപ്പ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തോടെ ഐപിഎല്ലില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ ടീമിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഇതെന്നും ശ്രീശാന്ത് പ്രതികരിച്ചു.
7 വര്‍ഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20യിലാണ് ശ്രീശാന്ത് കളിക്കുക. കെസിഎ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.സി.എ. ടൈഗേഴ്‌സ് എന്ന ടീമിലാവും ശ്രീശാന്ത് കളിക്കുക.
പ്രസിഡന്റസ് കപ്പ് മത്സരങ്ങള്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി 3 വരെ ആലപ്പുഴയിലാകും നടക്കുക. ടൂര്‍ണമെന്റില്‍ ആകെ 6 ടീമുകള്‍ ഉണ്ടാവും. മത്സരം നടത്താനുള്ള അനുമതിക്കായി കെസിഎ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.















