വീണ്ടും പടിക്കല്‍ കലമുടച്ചു; ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വീണ്ടും പടിക്കല്‍ കലമുടച്ചു; ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 10:02 pm IST
FacebookTwitterWhatsAppTelegram

ബാംബോളിം: ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ പിടിക്കുകയായിരുന്നു. സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി.

വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം തുടങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഫ്രീകിക്ക് അവസരം കിട്ടി. ഗാലോഗോയുടെ കിക്ക്, ബോക്സില്‍ എത്തിയെങ്കിലും അപകടം സൃഷ്ടിക്കാതെ കടന്നു പോയി. അഞ്ചാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ ലീഡെടുത്തു. ബോക്സിനടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. സെയ്ത്യസെന്‍ സിംഗിന്റെ കിക്ക് കൃത്യമായി ബോക്സിനകത്ത് നിന്ന സെര്‍ജിയോ സിഡോഞ്ചയിലേക്ക്. നായകന്‍ ഒരു പിഴവും വരുത്താതെ ഹെഡറിലൂടെ പന്ത് കൃത്യം വലയിലാക്കി. ആദ്യമിനിറ്റിലെ ഗോള്‍ ബ്ലാസ്റ്റേഴ്സിന് ഊര്‍ജം പകര്‍ന്നു. തുടര്‍ച്ചയായ നീക്കങ്ങളാല്‍ ബ്ലാസ്റ്റേഴ്സ് എതിരാളികളില്‍ സമ്മര്‍ദം സൃഷ്ടിച്ചു.

45ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യകോര്‍ണര്‍ ലഭിച്ചു. സെയ്ത്യസെന്‍ സിംഗിന്റെ കോര്‍ണര്‍ കിക്ക് നോര്‍ത്ത് ഈസ്റ്റ് ബോക്സിനകത്ത് കൂട്ടപൊരിച്ചില്‍ സൃഷ്ടിച്ചു. പന്ത് കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിറകില്‍ നിന്ന് രാകേഷ് പ്രധാന്‍, ലാല്‍താതാംഗ ഖാല്‍റിങിനെ വീഴ്‌ത്തിയതിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. അനായാസമായിരുന്നു ഹൂപ്പറിന്റെ കിക്ക്. പന്ത് കൃത്യം വലയുടെ മധ്യത്തില്‍ പതിച്ചു. ഹൂപ്പറിന്റെ ആദ്യ ഐഎസ്എല്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ആദ്യപകുതിക്ക് തൊട്ട് മുമ്പ് നോര്‍ത്ത് ഈസ്റ്റിന് ഒരു കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും ഫലമുണ്ടാക്കാനായില്ല. കോസ്റ്റയുടെ സമയോചിത ഇടപെടല്‍ അവരുടെ ഗോള്‍ അകറ്റി.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ വഴങ്ങി. തുടര്‍ച്ചയായ രണ്ടു കോര്‍ണറുകള്‍ക്കൊടുവിലാണ് നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യം കണ്ടത്. അമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളിലെ ആശയക്കുഴപ്പം മുതലെടുത്ത് ക്വേസി അപിയ ആണ് ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ആറാം കോര്‍ണര്‍ കിക്കായിരുന്നു ഇത്. മത്സരം പുരോഗമിക്കുന്നതിനിടെ ബോക്സിനകത്ത് ലാലെങ്മാവിയയെ, ജെസെല്‍ വീഴ്‌ത്തിയെന്ന കാരണത്താല്‍ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. പക്ഷേ പരിചയ സമ്പന്നനായ അപിയയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തായി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പിച്ചെങ്കിലും അവസാന മിനുറ്റില്‍ ഇദ്രിസ സെല്ലയിലൂടെ തന്നെ ഹൈലാന്‍ഡേഴ്സ് സമനില പിടിച്ചു.

Tags: isl
ShareTweetSendShare

More News from this section

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

Latest News

പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies