മുസ്ലീം പള്ളികൾ നവീകരിക്കാൻ കോടികൾ , പെരുന്നാൾ ദിനങ്ങളിൽ സമ്മാനങ്ങൾ ; ഹിന്ദുക്കളെ തഴഞ്ഞ് കെസിആർ സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം പള്ളികൾ നവീകരിക്കാൻ കോടികൾ , പെരുന്നാൾ ദിനങ്ങളിൽ സമ്മാനങ്ങൾ ; ഹിന്ദുക്കളെ തഴഞ്ഞ് കെസിആർ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 03:15 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : തെലങ്കാനയിലെ മുസ്ലീം സമുദായങ്ങൾക്ക് വഴിവിട്ട സഹായങ്ങൾ നൽകി ചന്ദ്രശേഖർ റാവു സർക്കാർ . അർഹതയുള്ള ഹിന്ദുക്കളെ തഴഞ്ഞാണ് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നത് . വിദ്യാഭ്യാസം, സ്കോളർഷിപ്പ്, വിവാഹത്തിനുള്ള ധനസഹായം, മസ്ജിദ് നിർമ്മാണം , തൊഴിൽ, സബ്സിഡികൾ എന്നിവയെല്ലാം നൽകി തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവു സർക്കാർ മുസ്ലീം വോട്ട് ഉറപ്പിക്കുകയാണ് .

ഹിന്ദുക്കളെ അയോഗ്യരാക്കി ആനൂകൂല്യത്തിൽ നിന്ന് ഒഴിവാക്കിയാണ് സർക്കാർ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നത് . മത സ്വത്വത്തെ അടിസ്ഥാനമാക്കി മാത്രമാണ് തെലങ്കാന സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് . ഇത് ഏറെ വിവാദങ്ങൾക്കും തിരികൊളുത്തുന്നുണ്ട് .

ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീങ്ങൾ , സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് . കൂട്ടത്തിൽ ഏറെയും ലഭിക്കുന്നത് മുസ്ലീങ്ങൾക്കാണെന്നതാണ് യാഥാർത്ഥ്യം . അതേസമയം, സംസ്ഥാനത്തെ ഭൂരിപക്ഷമായ ഹിന്ദുക്കൾ ഈ ക്ഷേമ ആനുകൂല്യങ്ങൾക്ക് അയോഗ്യരാണെന്നാണ് സർക്കാർ പ്രസ്താവിച്ചിരിക്കുന്നത്.

ഷാദി മുബാറക്, ന്യൂനപക്ഷ റെസിഡൻഷ്യൽ സ്കൂളുകൾ, ജൂനിയർ കോളേജുകൾ, എസ്‌സി / എസ്ടി സമൂഹങ്ങൾക്ക് തുല്യമായ സ്‌കോളർഷിപ്പ്, ന്യൂനപക്ഷങ്ങൾക്ക് വിദേശ സ്‌കോളർഷിപ്പ്, യുപിഎസ്സി പരീക്ഷകൾക്ക് പരിശീലനം, ഇമാമുകൾക്ക് അലവൻസ്, സാമ്പത്തിക തെലങ്കാന സ്റ്റേറ്റ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ (ടി‌എസ്‌എം‌എഫ്‌സി) വഴിയുള്ള സഹായ പദ്ധതികൾ എന്നിവയാണ് ന്യൂനപക്ഷങ്ങൾക്കായി മാത്രം ഏർപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ.

കൂടാതെ മുസ്ലീങ്ങൾക്ക് ആഘോഷവേളകളിൽ സമ്മാനങ്ങൾ , മസ്ജിദ് നവീകരണ സഹായം എന്നിവയും സർക്കാർ ഉറപ്പ് വരുത്തുന്നു . ഇതിനുപുറമെ, ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികളെ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്നതിനായി തെലങ്കാന സ്റ്റേറ്റ് ന്യൂനപക്ഷ പഠന സർക്കിൾ രൂപീകരിച്ചു.

ഉർദുവിനെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. വിവർത്തന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി നിരവധി വകുപ്പുകളിൽ 66 ഉർദു പരിഭാഷകരെ ഉർദു ഓഫീസർമാരായി നിയമിച്ചു. 2017 ൽ സർക്കാർ ജോലികളിൽ മുസ്ലീങ്ങൾക്കുള്ള സംവരണം 4 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി.

ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഓഡിറ്റോറിയമായ മക്കാ മസ്ജിദിന്റെ നവീകരണത്തിനായി ഏകദേശം 8.48 കോടി രൂപയാണ് അനുവദിച്ചത് . ജഹാംഗീർ പിയറിലെ ദർഗ വികസന പ്രവർത്തനങ്ങൾക്കായി 50 കോടി രൂപയും, പഹാദിഷരീഫിലെ ദർഗ ഹസ്രത്ത് ബാബ ഷാർഫുദ്ദീനിൽ കോൺക്രീറ്റ് സിമന്റ് റാമ്പ് നിർമ്മിക്കുന്നതിന് 9.60 കോടി രൂപയും ചെലവഴിച്ചു. എഡി ബസാറിലെ ദർഗയ്‌ക്ക് 20 കോടി രൂപ അനുവദിച്ചു.ഹൈദരാബാദിൽ 40 കോടി രൂപ മുടക്കി ഇസ്ലാമിക് കൾച്ചറൽ കൺവെൻഷൻ സെന്ററും നിർമിക്കുന്നുണ്ട് .

എന്നാൽ ഇക്കാലയളവിൽ യാതൊരു ഹിന്ദു ദേവാലയങ്ങൾക്കും ഇതു പോലെ കെ സി ആർ സർക്കാർ സഹായം നൽകിയിട്ടില്ല .

Tags: kcr
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies