മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ പ്രിയതാരമാണ് മഞ്ജു വാര്യര്‍. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന താരം തന്റെ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പുതു ചിത്രത്തില്‍ ഗാനം ആലപിച്ചു കൊണ്ട് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഛായാഗ്രാഹകനായ സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിലെ കിം..കിം..കിം.. എന്ന വ്യത്യസ്ത ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഏറെ നാളത്തെ ഇടവേളക്ക് ശേഷമുള്ള താരത്തിന്റെ ഗാനം പ്രേക്ഷകര്‍ സ്വീകരിക്കുകയും പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഉറുമി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സന്തോഷിച്ച് ശിവന് ഒരുക്കുന്ന പുതിയ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്നത് സന്തോഷ് ശിവന് തന്നെയാണ്. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്.
സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വൈക്കം എം.പി. മണി പാരിജാത പുഷ്പഹാരത്തില്‍ പാടി അവതരിപ്പിച്ച കാന്താ തൂകുന്നു തൂമണം…എന്ന ഗാനമാണ് കിം..കിം..കിം.. ഈ പാട്ടിന് പിന്നിലുള്ള പ്രചോദനം. ബി. കെ. ഹരിനാരയണന്റെ വരികള്‍ക്ക് റാം സുന്ദറാണ് സംഗീതം പകര്ന്നിരിക്കുത്. ദൃശ്യഭംഗി കൊണ്ട് ഏറെ സമ്പന്നമാണ് സന്തോഷ് ശിവന് ഛായാഗ്രാഹണം നിര്‍വ്വഹിച്ച സിനിമകള്‍. ഈ ചിത്രവും അത്തരത്തില്‍ മികവുറ്റതായിരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.















