'ഉത്തരവാദിത്വം പങ്കുവയ്ക്കാം... ഐക്യദാർഢ്യം പ്രഖ്യാപിക്കാം': ഇന്ന് ലോക എയ്ഡ്‌സ് ദിനം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഉത്തരവാദിത്വം പങ്കുവയ്‌ക്കാം… ഐക്യദാർഢ്യം പ്രഖ്യാപിക്കാം’: ഇന്ന് ലോക എയ്ഡ്‌സ് ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2020, 12:38 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക എയിഡ്‌സ് ദിനം. ഉത്തരവാദിത്വം പങ്കുവയ്‌ക്കാം..ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്ന സന്ദേശവുമായാണ് ലോകം ഇന്ന് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ എയ്ഡ്‌സ് കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാനമായും ലോക രാജ്യങ്ങൾ ചെയ്ത് വരുന്നത്. എയ്ഡ്‌സ്് ദിനാചരണത്തിന്റെ 32-ാം വാർഷികം ആചരിക്കുമ്പോൾ ഇന്ന് പലർക്കും ഇത്തരം രോഗാവസ്ഥ എങ്ങനെയാണ് പകരുന്നത്, പകരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്, രോഗബാധിതരുമായി ഇടപഴകുമ്പോൾ രോഗം പകരുമോ എന്ന കാര്യങ്ങളിലൊക്കെ ഇന്നും സംശയങ്ങൾ ഏറെയാണ്. ഇതിനുള്ള ബോധവൽക്കരണം കൂടിയാണ് ഈ ദിനത്തിൽ ലക്ഷ്യമിടുന്നത്.

വൈദ്യ ശാസ്ത്രം അക്വയേഡ് ഇമ്യൂണോ ഡെഫിഷൻസി സിന്‌ഡ്രോം അഥവാ എയ്ഡ്‌സ്് എന്ന് പേരിട്ടു വിളിക്കുന്ന ഈ രോഗത്തിന് കാരണക്കാർ ഹ്യൂമൺ ഇമ്യൂണോ വൈറസുകളാണ്. ആഫ്രിക്കൻ കാടുകളിലെ ചിമ്പാൻസികളിലാണ് ഈ വൈറസുകളെ ആദ്യം കണ്ടെത്തിയത്. പക്ഷെ ചിമ്പാൻസികളിൽ നിന്ന് എങ്ങനെയാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തിയത് എന്നോ ഈ രോഗത്തിനുള്ള പ്രതിവിധി എന്ത് എന്നോ വർഷങ്ങൾ കഴിഞ്ഞിട്ടും ശാസ്ത്ര ലോകത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ലോകത്തുണ്ടായതിൽ വെച്ച് ഏറ്റവും മാരകമായ ഈ രോഗം റിട്രോവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ലെന്റിവൈറസ് ജീനാണ് എച്ച്‌ഐവിയുടേത്. എച്ച്‌ഐവി 1, എച്ച്‌ഐവി 2 എന്നിങ്ങനെ രണ്ട് സ്പീഷിസുകളാണ് മനുഷ്യനെ ആക്രമിക്കുന്നത്. ഇതിൽ എച്ച്‌ഐവി 1 ആണ് ഏറ്റവും കൂടുതൽ ആക്രമകാരിയായി കാണപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയിലെ ഗ്ലോബൽ പ്രോഗ്രാം ഓൺ എയ്ഡ്‌സിന്റെ രണ്ട് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർമാരായ ജെയിംസ് ഡബ്ല്യൂ ബെന്നും, തോമസ് നെട്ടരും ചേർന്ന് 1987ലാണ് എയിഡ്‌സ് ദിനാചരണം എന്ന ആശയം മുന്നോട്ട് വച്ചത്. ഐക്യരാഷ്‌ട്ര സഭയിലെ എയിഡ്‌സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയായിരുന്നു. തുടർന്ന് 1988 ഡിസംബർ 1ന് ആദ്യത്തെ ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുകയും ചെയ്തു.

ലോകാരോഗ്യ സംഘടന, യു.എൻ.എച്ച്.സി.ആർ., യൂണിസെഫ്, യു.എൻ.ഡി.പി., യു.എൻ.എഫ്.പി.എ., യൂനെസ്‌കോ, ഐ.എൽ.ഒ., ഡബ്യു.ഇ.പി., യു.എൻ.ഒ.ഡി.സി., ലോകബാങ്ക് എന്നിവയാണ് യുഎൻ എയിഡ്‌സ് പരിപാടിയുടെ പ്രധാന പങ്കാളികൾ. ഇന്ത്യയിൽ ദേശീയ എയിഡ്‌സ് നിയന്ത്രണ സംഘടനയും കേരളത്തിൽ കേരള സംസ്ഥാന എയ്ഡ്‌സ്് നിയന്ത്രണ സംഘവുമാണ് ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

അതേസമയം 2019 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകമാനം 3,80,00000 പേർ എച്ച് ഐ വി ബാധിതരാണ്. ഇതിൽ 3,60,00000 പേർ പ്രായപൂർത്തിയായവരാണ്. 18 ലക്ഷം പേർ പതിനാല് വയസ് വരെയുള്ള കുട്ടികളാണ്.

2019ൽ മാത്രം 17 ലക്ഷം പേരാണ് രോഗബാധിതരായത്. 6,90,000 പേരാണ് 2019ൽ എച്ച്‌ഐവി ബാധിച്ച് മരിച്ചത്. 2010ന് ശേഷം ഓരോ വർഷവും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരിൽ നിന്ന് 23 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

1981 മുതൽ 2017 വരെയുള്ള കണക്കെടുത്താൽ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയിൽ കുറഞ്ഞു. 2017ൽ 87,590 പേർക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേർ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോർട്ട് പറയുന്നു. കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ShareTweetSendShare

More News from this section

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

Latest News

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies