വെനസ്വേലയ്ക്കായി വീണ്ടും എണ്ണ എത്തിച്ച് ഇറാന്‍; പത്തു കപ്പലുകള്‍ തീരത്തേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെനസ്വേലയ്‌ക്കായി വീണ്ടും എണ്ണ എത്തിച്ച് ഇറാന്‍; പത്തു കപ്പലുകള്‍ തീരത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2020, 11:19 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാന്‍: അമേരിക്കയിലെ ഭരണമാറ്റം ഉപയോഗപ്പെടുത്തി ഇറാന്‍ എണ്ണ നീക്കം ശക്തമാക്കുന്നു. അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയ വെനസ്വേലയ്‌ക്കായി ക്രൂഡോയില്‍ എത്തിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. പത്തു എണ്ണക്കപ്പലുകള്‍ വെനസ്വേലയിലേക്ക് ടെഹ്‌റാനില്‍ നിന്ന് പുറപ്പെട്ടതായാണ് വിവരം. വെനസ്വേലയിലെ ഭരണകൂടത്തിനെതിരെ അമേരിക്കയുടെ എതിര്‍പ്പ് മറികടന്നാണ് ഇറാന്റെ നീക്കം. ഇറാന്റെ ആണവ പദ്ധതികളെ തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യരംഗത്തുമുള്ള നിയന്ത്രണ ങ്ങളേയും ഇറാന്‍ ലംഘിക്കുന്നതിനിടെയാണ് വ്യാപാര മേഖല വികസിപ്പിക്കുന്നത്. അന്താരാഷ്‌ട്ര രംഗത്തും നിരന്തരം പ്രസ്താവനകളിറക്കിയിരുന്ന ഇറാന്‍ ട്രംപിന്റെ ഭരണം മാറുന്ന സമയം നോക്കിയാണ് പുതിയ വാണിജ്യ തന്ത്രങ്ങള്‍ പയറ്റുന്നത്.

കഴിഞ്ഞ മെയ് മാസം 24-ാം തീയതിയാണ് ഇറാന്‍ ആദ്യം വെനസ്വേലയിലേക്ക് എണ്ണ കയറ്റിവിട്ടത്. ബൊളീവിയന്‍ സൈനികരുടെ അകമ്പടിയോടെയാണ് അമേരിക്കന്‍ എതിര്‍പ്പ് വകവയ്‌ക്കാതെ ആഴക്കടലില്‍ നിന്ന് കപ്പലിനെ അന്ന് വെനസ്വേല തീരത്തേക്ക് എത്തിച്ചത്. ഇറാന്റെ നടപടിയെ അമേരിക്ക അന്ന് ശക്തമായി എതിര്‍ത്തിരുന്നു. നാലു കപ്പലുകള്‍കൂടി ഇറാന്‍ മെയ്-ജൂണ്‍ മാസങ്ങളിലായി വെനസ്വേലയിലേക്ക് അയച്ചിരുന്നു.

രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുന്നതിനെ തടയുന്ന അമേരിക്കന്‍ നയം ഏകാഥിപത്യ സമീപനമാണ് കാണിക്കുന്നതെന്ന് അന്നത്തെ എതിര്‍പ്പുകളെ തള്ളി ഇറാന്‍ പ്രസ്താവിച്ചിരുന്നു. ജനങ്ങളുടെ ആവശ്യത്തിനാണ് ഒരു രാജ്യത്തേക്ക് ഇന്ധനം കയറ്റിവിടുന്നതെന്നും ഇറാന്‍ പറഞ്ഞു.വെനസ്വേലയുടെ മദൂറോ ഭരണകൂടത്തിനെ അമേരിക്കയടക്കം 50ലധികം രാജ്യങ്ങള്‍ എതിര്‍ത്ത ശേഷമാണ് ഇറാന്‍ സഹായങ്ങളുമായി മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുവായിദോവിനാണ് അന്താരാഷ്‌ട്ര പിന്തുണയുള്ളത്.

Tags: iran-USA
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies