ന്യൂഡല്‍ഹി: ചൈനയുടേയും പാകിസ്താന്റേയും ഡ്രോണുകളെ വീഴ്ത്താന്‍ ആത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യന്‍ നാവികസേന. പകലും രാത്രിയിലും ഡ്രോണുകളെ വളരെ ദൂരത്തുനിന്നുതന്നെ കണ്ടെത്താനും തകര്‍ക്കാനുമുള്ള ഒരുക്കമാണ് നടത്തുന്നത്. ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള യന്ത്രക്കണ്ണുകള്‍ ഘടിപ്പിച്ച തോക്കുകളും റൈഫിളുകളും നാവികസേന വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു.
ഡ്രോണുകളെ കണ്ടെത്തി തകര്‍ക്കാന്‍ സാധിക്കുന്ന കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ് നാവികസേന സ്വായത്തമാക്കുന്നത്. രാത്രി നിരീക്ഷണ സംവിധാനം ഘടിപ്പിച്ച തോക്കുകള്‍ക്ക് എല്ലാത്തരം ഡ്രോണുകളേയും തകര്‍ക്കാനാകുമെന്നും നാവിക സേന അവകാശപ്പെടുന്നു. ആകെ 2000 നിരീക്ഷണ ഉപകരണങ്ങളാണ് ഇസ്രയേലില്‍ നിന്നും വരുത്തുന്നത്. പത്തുലക്ഷത്തിന് താഴെ വിലവരുന്ന സംവിധാനങ്ങള്‍ക്ക് 120 മീറ്റര്‍ ദൂരത്തുവെച്ച് ഡ്രോണുകളെ തകര്‍ക്കാനാകുമെന്നും നാവികസേനാ വക്താവ് അറിയിച്ചു.കടലിലും കരയിലും നാവികസേനയ്ക്ക് ഉപയോഗിക്കാന്‍ പാകത്തിന് വിവിധ തോക്കുകളില്‍ ഇവ ഘടിപ്പിക്കാനാകും.
Comments