125 ഡ്യൂക്ക് പുറത്തിറക്കി കെടിഎം ; വില 1.50 ലക്ഷം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

125 ഡ്യൂക്ക് പുറത്തിറക്കി കെടിഎം ; വില 1.50 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2020, 02:43 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ആഗോള വിപണിയിലെ മുൻനിര നിർമ്മാതാക്കളും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡുമായ കെടിഎം, ഇന്ന് തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ 2021 ഇയർ മോഡൽ ഡ്യൂക്ക് 125 വിപണിയിലെത്തിച്ചു. റൈഡർക്ക് തുല്യം വയ്‌ക്കാനാവാത്ത റൈഡിംഗ് അനുഭവം സമ്മാനിക്കുന്ന വാഹനം കെടിഎമ്മിന്റെ ഇന്ത്യയിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഇപ്പോൾ ലഭ്യമാണ്‌. കാലികമായ പല മാറ്റങ്ങളുമായാണ്‌ 2021 മോഡൽ ഡ്യൂക്ക് 125 എത്തുന്നത്.

കെടിഎമ്മിന്റെ 1290 സൂപ്പർ ഡ്യൂക്ക് ആറിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ടുള്ള ഡിസൈനാണ്‌ ഡ്യൂക്ക് 125നുള്ളത്. കൂടുതൽ തീക്ഷ്ണത തോന്നിക്കുന്ന, അഗ്രസീവ് ആയ രൂപവും, സ്പോർട്ടിയായ ഷാസിയും, അത് എടുത്തുകാട്ടും വിധമുള്ള സീറ്റുമൊക്കെയാണ്‌ ഡ്യൂക്ക് 125നുള്ളത്. ബോൾട്ട്-ഓൺ രൂപശൈലിയിൽ ഉള്ള പുത്തൻ പിൻ സബ്-ഫ്രെയിമും, കൂടുതൽ വലുപ്പമേറിയ സ്റ്റീൽ ടാങ്കുമൊക്കെ ഡ്യൂക്ക് 125 ന്റെ പ്രത്യേകതകളാണ്‌.

കൂടുതൽ ആധികാരികമായ ഒരു റൈഡിംഗ് പൊസിഷൻ ലഭിക്കുംവിധം 125 ഡ്യൂക്കിന്റെ എർഗണോമിക്സും മാറ്റിയിട്ടുണ്ട്. കൂടാതെ റൈഡർ, പാസഞ്ചർ സീറ്റുകളുടെ രൂപത്തിലും പുതുമകളുണ്ട്. രൂപമാറ്റം വരുത്തിയ ഫ്യുവൽ ടാങ്കിന്റെ ശേഷി ഇപ്പോൾ 13.5 ലിറ്ററായി മാറിയിട്ടുണ്ട്.

മുന്നിലും പിന്നിലും ഉള്ള പുത്തൻ WP സസ്പെൻഷൻ ഫോർക്കുകൾ 125 ഡ്യൂക്കിന്റെ ലോകോത്തര ഷാസിക്കും ബ്രേക്കിംഗ് ഘടകങ്ങൾക്കും ഏറെ ഇണങ്ങുന്നവയാണ്‌. എല്ലാത്തരം റൈഡർമാർക്കും എല്ലാത്തരം റോഡ് സാഹചര്യങ്ങളിലും സുഖയാത്ര സമ്മാനിക്കാൻ ഈ സസ്പെൻഷൻ സഹായിക്കുന്നു. മാത്രമല്ല, മറ്റു കെടിഎം വാഹനങ്ങളെ പോലെ കോർണറിങ്ങിലും 125 ഡ്യൂക്ക് റൈഡർക്ക് മികച്ച ആത്മവിശ്വാസമേകും.

9250 ആർ പി എമ്മിൽ 14.5 പിഎസ് കരുത്തും 8000 ആർപിഎമ്മിൽ 12 ന്യൂട്ടൺ മീറ്റർ ടോർക്കും നല്കുന്ന 125ക്ക് ലിക്വിഡ് കൂൾഡ് ഫ്യുവൽ ഇൻജക്റ്റഡ് എൻജിനാണ്‌ 125 ഡ്യൂക്കിനുള്ളത്. ക്ഷണികമായ കരുത്തിന്റെയും പകരം വയ്‌ക്കാനാവാത്ത റിഫൈന്മെന്റിന്റെയും സമ്മേളനമാണ്‌ ഈ എൻജിൻ.

150,010 രൂപ (എക്സ്. ഷോറൂം, ഡൽഹി) വിലയിട്ടിരിക്കുന്ന വാഹനം സ്വന്തമായി ഒരു കെടിഎം സ്വപ്നം കാണുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചുള്ളതാണ്‌. സെറാമിക്ക് വൈറ്റ്, ഇലക്ട്രോണിക്ക് ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാവും.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies