മിലാന്: ഇറ്റാലിയന്‍ ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ എ.സി.മിലാന് തോല്‍ക്കാതെ രക്ഷപെട്ടു. തിയോ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് രക്ഷയായത്. ലീഗില്‍ ആറാം സ്ഥാനക്കാരായ പാര്മയോടാണ് ഒന്നാം സ്ഥാനക്കാരായ എ.സി.മിലാന് അവസാന നിമിഷം സമനില പിടിച്ചത്. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.
കളിയുടെ 13-ാം മിനിറ്റില്‍ പാര്‍മ മുന്നിലെത്തി. ഹെര്‍നാനി ജൂനിയറാണ് പാര്‍മയ്ക്കായി ഗോളടിച്ചത്. 56-ാം മിനിറ്റില്‍ ജാസ് മിന് കുര്തിക് റോമയുടെ ലീഡ് 2-0ആക്കി ഉയര്‍ത്തി. രണ്ടു ഗോളുകള്‍ക്ക് പിന്നിലായതോടെ ആക്രമണം ശക്തമാക്കിയ മിലാന് തിയോ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളിലൂടെയാണ് മാനം കാത്തത്. 58-ാം മിനിറ്റില്‍ 1-2ന് ലീഡ് കുറച്ച മിലാന് കളിയുടെ അവസാന നിമിഷത്തെ അധിക സമയത്ത് സമനിലഗോളും നേടി.
Comments