ലണ്ടന്‍: കൊറോണ വ്യാപനം വിവിധ ഘട്ടങ്ങളിലേക്ക് കടക്കുന്നതിനിടെ പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടണ്‍. ബ്രിട്ടനിലെ ഗവേഷണ കേന്ദ്രങ്ങളുടെ പരിശോധനയില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും സ്ഥിരീകരിച്ചു. ബ്രിട്ടന്റെ ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് പുതിയ ഇനം കൊറോണ വൈറസിന്റെ വ്യാപന വിവരം അറിയിച്ചത്.
ആകെ ആയിരത്തിനടുത്ത് കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കൗണ്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പബ്ബുകള്‍, ബാറുകള്‍ എന്നിവ പോലീസ് പൂട്ടിച്ചു. ടേക്-എവേ സംവിധാനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
നിലവില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്ന വാക്‌സിന്റെ പ്രതിരോധ ശേഷി പുതിയ വൈറസിനേയും നേരിടാന്‍ ശേഷിയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഭൂഖണ്ഡങ്ങളനുസരിച്ചും ജനിതക ഘടകങ്ങളനുസരിച്ചുമുള്ള സാമാന്യ മാറ്റം മാത്രമേ പുതിയ വൈറസിലും സംഭവിച്ചിട്ടുള്ളുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.















