അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് 191 റണ്‍സിന് പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് 62 റണ്‍സിന്റെ ലീഡുണ്ട്.
രണ്ടാം ഇന്നിംഗ്‌സിലും ഓപ്പണര്‍ പൃഥ്വി ഷാ നിരാശപ്പെടുത്തി. 4 റണ്‍സെടുത്ത ഷായെ പാറ്റ് കമ്മിന്‍സ് മടക്കി. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ മായങ്ക് അഗര്‍വാളും നൈറ്റ് വാച്ച്മാനായെത്തിയ ജസപ്രീത് ബൂമ്രയുമാണ് ക്രീസില്‍.
ഒന്നാം ഇന്നിംഗ്‌സില്‍ ബൗളിംഗ് നിരയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്‌ക്ക് ലീഡ് സമ്മാനിച്ചത്. 18 ഓവറില്‍ 55 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനം നിര്‍ണായകമായി. ഉമേഷ് യാദവ് മൂന്നും ജസപ്രീത് ബൂമ്ര രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. 99 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ ടിം പെയ്‌നാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.















