കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 09:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാലേകാൽ മാസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ന് ചേർന്ന പ്രത്യേക സെനറ്റ് യോഗം അലങ്കോലപ്പെടുത്തിയ ഇടത് സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് സിൻഡിക്കേറ്റ്-സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ട ഡിഗ്രി അവാർഡ് ചെയ്യുക എന്ന ഏക അജണ്ട മാത്രമാണ് ഇന്നത്തെ പ്രത്യേക സെനറ്റ് യോഗത്തിലുണ്ടായിരുന്നത്. എന്നാൽ പ്ലക്കാർഡുകളുമായെത്തി മുദ്രാവാക്യം വിളിച്ച് യോഗനടപടികൾ തടസപ്പെടുത്തുകയായിരുന്നു ഇടതംഗങ്ങളെന്ന് ആരോപിച്ചു.

ഈ നടപടി സ്വദേശത്തും വിദേശത്തുമായി ഉപരിപഠനത്തിനും തൊഴിൽ അവസരങ്ങൾക്കും കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥിസ്നേഹം പ്രസംഗിക്കുന്ന ഇടതംഗങ്ങളുടെ യഥാർത്ഥ മുഖം ഇത്തരം നടപടിയിലൂടെ പുറത്തായെന്നും ആരോപിച്ചു.

കഴിഞ്ഞ ഒരു വർഷമായി കൃത്യമായ ആസൂത്രണത്തോടെ സെനറ്റ്, സിൻഡിക്കേറ്റ് യോഗങ്ങൾ തുടർച്ചയായി അലങ്കോലപ്പെടുത്തുന്നത് കേരള സർവകലാശാലയിലെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണെന്നും ഇവർ പറഞ്ഞു. ഒരു വശത്ത് വിദ്യാർഥിപ്രേമം പറയുകയും മറുവശത്ത് വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

പി. എസ്. ഗോപകുമാർ (സിൻഡിക്കേറ്റംഗം), എം. സതീശൻ, ഡോ. സി. എൻ. വിജയകുമാരി, സജി കമല, സുജിത് എസ്, ഡോ. ദിവ്യ എസ്. ആർ (സെനറ്റംഗങ്ങൾ) എന്നിവർ ചേർന്നാണ് പ്രസ്താവന പുറത്തിറക്കിയത്.

Tags: kerala university
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies