ബാഴ്‌സയെ സമനിലയില്‍ കുരുക്കി വലന്‍സിയ; റയല്‍ ഇന്ന് ഐബറിനെതിരെ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബാഴ്‌സയെ സമനിലയില്‍ കുരുക്കി വലന്‍സിയ; റയല്‍ ഇന്ന് ഐബറിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2020, 09:02 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് വലന്‍സിയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ബാഴ്‌സയ്‌ക്കായി ഗോള്‍ നേടിയ സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ വേട്ടയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡിനൊപ്പമെത്തി.

മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ തന്നെ ബാഴ്‌സലോണ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ 29-ാം മിനിട്ടില്‍ ബാഴ്‌സയെ ഞെട്ടിച്ച് മൗക്ടര്‍ ദിയാഖബിയിലൂടെ വലന്‍സിയ ലീഡ് നേടി. ഇതോടെ സമനില ഗോളിനായി ബാഴ്‌സ ശ്രമം തുടങ്ങി. ആദ്യ പകുതി അവസാനിയ്‌ക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ബാഴ്‌സയ്‌ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മെസിയ്‌ക്ക് പിഴച്ചു. മെസിയുടെ ഷോട്ട് വലന്‍സിയ ഗോള്‍ കീപ്പര്‍ ജാമി ഡൊമിനിച്ച് തട്ടിയകറ്റി. പന്ത് ലഭിച്ച ജോര്‍ദി ആല്‍ബ നല്‍കിയ ക്രോസ് മെസി ഹെഡറിലൂടെ ഗോളാക്കി മാറ്റി. ഇതോടെ മെസി ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന പെലെയുടെ റെക്കോഡിന് ഒപ്പമെത്തി. 643 ഗോളുകളാണ് ഇരുവരും സ്വന്തമാക്കിയത്.

രണ്ടാം പകുതിയില്‍ ബാഴ്‌സ അറോഹോയിലൂടെ ലീഡ് നേടി. മുന്നിലെത്തിയെങ്കിലും പ്രതിരോധത്തിന് മുതിരാതെ ആക്രമിച്ചു കളിച്ച ബാഴ്‌സയ്‌ക്ക് പിഴച്ചു. 69-ാം മിനിറ്റിലെ കൗണ്ടര്‍ അറ്റാക്കിലൂടെ മാക്‌സിമിലിയാനോ ഗോമസ് ഗോണ്‍സാലസ് സമനില പിടിച്ചു. മത്സരത്തില്‍ ഉടനീളം പന്തടക്കത്തിലും പാസിംഗിലും മികച്ചു നിന്ന ബാഴ്‌സ വലന്‍സിയ ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി 25 ഷോട്ടുകളാണ് പായിച്ചത്. സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള അവസരം ബാഴ്‌സയ്‌ക്ക് നഷ്ടമായി. 13 കളികളില്‍ 6 ജയവും 3 സമനിലയും നാല് തോല്‍വിയുമായി ബാഴ്‌സ 5-ാം സ്ഥാനത്താണ്.

അതേസമയം, റയല്‍ മാഡ്രിഡ് ഇന്ന് ഐബറിനെതിരെ ഇറങ്ങും. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ഫോമിലേയ്‌ക്ക് തിരിച്ചെത്തിയ റയല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 8 വിജയവും രണ്ട് സമനിലയും 3 തോല്‍വിയുമാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. 12 മത്സരങ്ങളില്‍ 9 വിജയം നേടിയ അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies