ലണ്ടൻ: ബ്രിട്ടനിൽ ആശങ്കയേറ്റുന്ന വൈറസ് വ്യാപനത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രത. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 13000 പേർക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ കൊറോണ വൈറസിനേക്കാൾ 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തൽ. എന്നാൽ ആഗോളതലത്തിൽ വികസിപ്പിച്ച എല്ലാ വാക്‌സിനുകളും ജനിതകമാറ്റം വന്നിരിക്കുന്ന വൈറസിനെതിരേയും ഫലപ്രദമാണെന്നാണ് ക്രെബ്രിഡ്ജ് സർവ്വകലാശാല അറിയിച്ചു.
ലണ്ടൻ മേഖലയിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്. മേഖലയിൽ ടയർ-ഫോർ നിയന്ത്രണങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും റദ്ദാക്കിയതായും പൊതുസമൂഹം ആഗോഷങ്ങൾ വീടുകളിലേക്ക് മാറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.















