മുടിയഴകിന് വീട്ടില്‍ തന്നെ എളുപ്പം ചെയ്യാവുന്ന ഹെയര്‍ സ്പാ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുടിയഴകിന് വീട്ടില്‍ തന്നെ എളുപ്പം ചെയ്യാവുന്ന ഹെയര്‍ സ്പാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 09:56 am IST
FacebookTwitterWhatsAppTelegram

സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗവും. പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൗരവത്തില്‍ എടുക്കുന്നത് മുടിയുടെ സൗന്ദര്യം തന്നെയാണ്. താരന്‍, മുടി കൊഴിച്ചില്‍, അറ്റം പിളര്‍പ്പ് തുടങ്ങി മുടിയുടെ പ്രശ്‌നങ്ങള്‍ ഏറെയാണ്. അവ പരിഹരിക്കാനായി പലതരത്തിലുള്ള ഒറ്റമൂലികളും പ്രയോഗിക്കാറുമുണ്ട്. എന്നാല്‍ അതിലും കൂടുതലായി കേള്‍ക്കുന്ന പരാതിയാണ് മുടി കാണാന്‍ ഒരു ഭംഗിയില്ല എന്നത്. മുടി അഴിച്ചിട്ടാലും കെട്ടി വെച്ചാലും ഒരു വൃത്തിയില്‍ ആകുന്നില്ല, മുടിയ്‌ക്ക് തിളക്കമില്ല തുടങ്ങി പെണ്‍കുട്ടികള്‍ക്ക് പലതരം പരാതികളാണ് മുടിയുടെ കാര്യത്തില്‍ ചൂണ്ടി കാണിക്കാനുണ്ടാകുക. ഇതിനായി ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങി പണംകളയുന്നവരും കുറവല്ല. എന്നാലിനി മുടിയുടെ സൗന്ദര്യം കൂട്ടാനും തിളക്കം വര്‍ദ്ധിപ്പിക്കാനും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കേണ്ടതില്ല.

കുറച്ചു സാധനങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഹെയര്‍ സ്പാ ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം അതിനാവശ്യമായ ക്രീം തയ്യാറാക്കിയെടുക്കണം. അതിനായി ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ തൈര്, തൈര് എടുക്കുമ്പോള്‍ അതില്‍ ജലാംശം ഉണ്ടാകാന്‍ പാടുളളതല്ല. അതിനാല്‍ തൈര് ഒരു വെള്ളത്തുണിയിലിട്ട് പിഴിഞ്ഞ് അതിലെ ജലാംശം ഒഴിവാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അതിലേക്ക് നാം സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ ഒരു ടീസ്പൂണ്‍, കറ്റാര്‍ വാഴയുടെ ജെല്‍ രണ്ട് ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ ഹെയര്‍ കണ്ടീഷണര്‍ എന്നിവ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക.

അതോടെ ക്രീം തയ്യാറായി കഴിഞ്ഞു. ഇനി മുടി നന്നായി ചീകി ഒതുക്കിയതിനു ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ അഞ്ച് മിനിറ്റോളം തലയോട്ടില്‍ മസാജ് ചെയ്ത് പിടിപ്പിക്കുക. പിന്നീട് മുടിയിഴകളില്‍ ഓരോന്നായി തയ്യാറാക്കി വെച്ചിരിക്കുന്ന ക്രീം നന്നായി തേച്ചു പിടിപ്പിക്കുക. ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക. പിന്നീട് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചോ ഫാനിന്റെ കാറ്റിലോ ഉണക്കിയെടുക്കുക. മുടി വളരെ ഭംഗിയുള്ളതും തിളക്കമുളളതുമായി മാറുന്നു. മാസത്തില്‍ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ നല്ലതാണ്.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies