സ്വന്തം പാർട്ടിയുടെ ചരിത്രമറിയാത്തവരാണോ ദേശീയ നേതാക്കൾ; കോൺഗ്രസ്സിനെതിരെ  രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഘടകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം പാർട്ടിയുടെ ചരിത്രമറിയാത്തവരാണോ ദേശീയ നേതാക്കൾ; കോൺഗ്രസ്സിനെതിരെ  രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര ഘടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2020, 02:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ്സിന് ദേശീയ അടിത്തറ പാകിയ നാഗപ്പൂരിലെ ദേശീയ സമ്മേളനത്തെ  നിലവിലെ നേതൃത്വം മറന്നതിനെതിരെ  രൂക്ഷവിമർശനം. മഹാരാഷ്‌ട്ര കോൺഗ്രസ്സ് ഘടകമാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ആദ്യ ദേശീയ സമ്മേളനത്തെ മറന്ന് തിരംഗാ സെൽഫി എന്ന പേരിൽ ദേശീയ പതാകയ്‌ക്കൊപ്പം ചിത്രമെടുത്തയയ്‌ക്കുക എന്ന പരിപാടിയാണ്   കോൺഗ്രസ് ആസൂത്രണം ചെയ്തത്. കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇതു സംബന്ധിച്ച് പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ അയച്ചത്. ഇതിനെതിരെയാണ് മഹാരാഷ്‌ട്രയിലെ മുൻകാല നേതാക്കളടക്കം രംഗത്ത് വന്നത്. മഹാരാഷ്‌ട്രയുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയ സമ്മേളനത്തെ മറന്നുവെന്നും ചരിത്രം മറന്ന ദേശീയ നേതൃത്വമാണെന്നുമുള്ള പരാമർശമാണ് ഉയർന്നത്.

വേണുഗോപാലിന്റെ സ്ഥാപനദിനാഘോഷ സർക്കുലറാണ് പൊട്ടിത്തെറിക്ക് കാരണമായത്. നൂറാം വാർഷികത്തിന് വിവിധ പരിപാടികൾ നിശ്ചയിക്കേണ്ടതിന് പകരം ഡിസംബർ 28ലെ കോൺഗ്രസ്സിന്റെ 136-ാം സ്ഥാപന ദിനം ആഘോഷിക്കാനാണ് സർക്കുലറിൽ ആഹ്വാനമുള്ളത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ  നടത്തുന്ന തിരംഗാ സെൽഫി ഒരു സന്ദേശവും നൽകില്ലെന്ന്  മഹാരാഷ്‌ട്രയിലെ കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു.  മഹാരാഷ്‌ട്രാ ഘടകത്തിന്റെ  വിമർശനം കോൺഗ്രസ്സിനും രാഹുലിനും സോണിയയ്‌ക്കും മറ്റ് നേതാക്കൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. വിമർശനത്തിനെതിരെ കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

നാഗപ്പൂർ കോൺഗ്രസ്സിന്റെ നൂറാം വാർഷികം പാർട്ടി നേതൃത്വം മറന്നു. മഹാത്മാ ഗാന്ധിയേയും തിലകനേയും മറന്നു.  തിരംഗാ സെൽഫി എന്ന പേരിൽ ദേശീയ പതാകയ്‌ക്കൊപ്പം ചിത്രമെടുത്തയയ്‌ക്കുക എന്ന തീരുമാനം കോൺഗ്രസ്സ് പ്രസ്ഥാനത്തെ ഓർക്കാനുള്ളതല്ലെന്നും  മഹാരാഷ്‌ട്രാ ഘടകം പരസ്യമായി  നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

ബാലഗംഗാധര തിലകന്റെ മരണശേഷം മഹാത്മാഗാന്ധി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് വന്നത്   നാഗപ്പൂർ സമ്മേളനത്തോട് കൂടിയാണ്.   കോൺഗ്രസ്സ് നേതാവ് സി.വിജയ രാഘവാചാര്യർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പിന്നീട് ആർ.എസ്.എസ് സ്ഥാപകൻ  ഡോ. ഹെഡ്‌ഗേവാർ മുഖ്യ സംഘാടകനായിരുന്നു എന്നതും നാഗപ്പൂർ സമ്മേളനത്തിന്റെ  പ്രാധാന്യം വർദ്ധിപ്പിക്കുകയാണ്. അന്ന് സമ്മേളനത്തിന്റെ മുഴുവൻ ഒരുക്കങ്ങളും നടത്തിയത് ഹെഡ്‌ഗേവാർ രൂപീകരിച്ച ഭാരത് സ്വയംസേവക് മണ്ഡൽ എന്ന യുവാക്കളുടെ ഒരു കൂട്ടായ്മയായിരുന്നു. പിന്നീടാണ് കോൺഗ്രസ്സിൽ സേവാദൾ രൂപീകരിക്കപ്പെട്ടത്.

പൂർണ്ണ സ്വരാജ് എന്നതുമാത്രമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യമെന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂരിലെ സമ്മേളനത്തിലാണ് ഗാന്ധിജി മുന്നോട്ട് വെച്ചത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടാകാൻ തീരുമാനിച്ചതും അതേ സമ്മേളനമാണ് . അഹിംസാ സമരമാർഗ്ഗങ്ങളും നിസ്സഹകരണ സമരങ്ങളും തീരുമാനിക്കപ്പെട്ടതും   കോൺഗ്രസിന്റെ ചരിത്ര  മുന്നേറ്റമായിരുന്നു. ഇതുമയി ബന്ധപ്പെട്ട് ദേശീയ ലക്ഷ്യത്തെ പുനർനിർവ്വചിച്ച സമ്മേളനത്തിന്റെ ശതാബ്ദിയെ അവഗണിച്ചെന്നാണ് ഇന്ന് ആക്ഷേപം.  1920 ഡിസംബർ 26 മുതൽ 30 വരെയാണ് നാഗപ്പൂരിലെ കോൺഗ്രസ്സ് ദേശീയ സമ്മേളനം നടന്നത്.

Tags: INDIAN NATIONAL CONGRESS
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies