കോഴിക്കോട്: കേസരി ഭവൻ ഉദ്ഘാടന സഭ ആരംഭിച്ചു. രാവിലെ 10 മണിയ്ക്ക് ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവതാണ് ഉദ്ഘാടനം നിർവ്വഹിക്കുക. കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ. നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
കേസരി മുഖ്യപത്രാധിപർ ഡോ എൻ ആർ മധു ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തും. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജർ അഡ്വ. പി കെ ശ്രീകുമാർ സ്വാഗതം ആശംസിക്കും. സാഹിത്യകാരനും സ്വാഗത സംഘം അദ്ധ്യക്ഷനുമായ പി ആർ നാഥൻ അദ്ധ്യക്ഷ പ്രഭാക്ഷണം നടത്തും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള, എംഎൽഎ ഒ രാജഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ സാമൂഹിക, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്.
Comments