യുവ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുവ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2020, 03:46 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കൊല്‍ക്കത്തയില്‍ നിന്നുള്ള യുവ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭ ഘോഷുമായുള്ള കരാര്‍ ഒപ്പിടല്‍ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മോഹന്‍ ബഗാന്‍ അക്കാദമിയുടെ ഭാഗമായിരുന്ന താരം, കിബു വികുനയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ ഡ്യൂറന്റ് കപ്പിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഐ-ലീഗ് കിരീടം നേടിയ ടീമിന്റെയും ഭാഗമായിരുന്ന സുഭ ഘോഷ്, ക്ലബിനായി എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ഗോളുകളും നേടിയിരുന്നു. എടികെ മോഹന്‍ ബഗാനുമായുള്ള കൈമാറ്റ കരാര്‍ പ്രകാരം സുഭ ഘോഷ് മുന്‍ പരിശീലകനുമായി വീണ്ടും ഒന്നിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം നോങ്ഡാംബ നൊറേം എടികെ മോഹന്‍ബഗാനിലെത്തും, 2023 വരെ സുഭ ഘോഷ് കെബിഎഫ്‌സിക്കൊപ്പമുണ്ടാവും. എടികെ മോഹന്‍ബഗാനില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് വെളിപ്പെടുത്താത്ത ഫീസും ലഭിക്കും.

ഇതൊരു പുതിയ തുടക്കമാണെന്ന് കരാര്‍ ഒപ്പിട്ട ശേഷം സുഭ ഘോഷ് പറഞ്ഞു. എനിക്കിപ്പോള്‍ ഒരു പുതിയ കുടുംബത്തെ ലഭിച്ചു, കേരള ബ്ലാസ്റ്റേഴ്‌സിനെ ശരിയായി സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്താണ് ഇവിടെ ചെയ്യാന്‍ വന്നതെന്ന് എനിക്കറിയാം, ഗോളുകള്‍ നേടാനും മത്സരങ്ങള്‍ ജയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ അവസരം നല്‍കിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടും ഏറ്റവും പ്രധാനമായി കിബു സാറിനോടും ഞാന്‍ നന്ദി അറിയിക്കുന്നു. ആശ്ചര്യപ്പെടുത്തുന്ന ആരാധകരെ സന്തോഷിപ്പിക്കാനും നിങ്ങളുടെ സ്‌നേഹവും പിന്തുണയും കാണാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സുഭ ഘോഷ് പറഞ്ഞു.

സുഭ ഞങ്ങളുടെ ടീമില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. സ്വാഭാവിക ഗോള്‍ സ്‌കോററായ സ്ട്രൈക്കറാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ കിബു അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു, ഒപ്പം യുവതാരത്തെ കുറിച്ച് ചില നല്ല കാര്യങ്ങളും പറയാനുണ്ടായിരുന്നു. അദ്ദേഹം ടീമിനെ ശക്തിപ്പെടുത്തുന്നതും മെച്ചപ്പെടുത്തുന്നതും കാണാനാവുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്നും സ്കിൻകിസ് പറഞ്ഞു.

Tags: KERALA BLASTERS
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies