ഇസ്ലാമാബാദ് : പാകിസ്താനിൽ കൽക്കരി ഖനി തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി വെടിവെച്ച് കൊന്നു. ബോലാൻ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ആയുധങ്ങളുമായി ഖനിയിൽ എത്തിയ ഭീകരർ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. 14 പേരെയാണ് ഭീകര സംഘം തട്ടിക്കൊണ്ടു പോയത്. ശേഷം കയ്യു കാലും കെട്ടിയിട്ട് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Comments