പാറ്റ്ന : ബീഹാറിൽ കാർ അപകടത്തിൽ ബിജെപി എംഎൽഎയ്ക്ക് പരിക്കേറ്റു. ബങ്ക ജില്ലയിലെ കഠോരിയ നിയോജക മണ്ഡലത്തിലെ എംഎൽഎ നികി മെമ്പറാമിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംഎൽഎ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എതിരെ വരുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർക്കും രണ്ട് സഹായികൾക്കും പരിക്കേറ്റിട്ടുണ്ട്. ട്രക് ഡ്രൈവർ മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. എംഎൽഎയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ എംഎൽഎ ആശുപത്രിവിടുമെന്നാണ് വിവരം.
Comments