ലണ്ടൻ: കൊറോണ വൈറസിന്റെ വ്യാപനത്തിനെ നേരിടാൻ ബ്രിട്ടൻ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ജനിതകമാറ്റം വന്ന വിഭാഗത്തിന്റെ വ്യാപനം അതിവേഗം നടക്കുന്നതിനാലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ നാഷണൽ ഹെൽത്ത് സർവ്വീസിന് എല്ലാവരും പിന്തുണനൽകണമെന്നും ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു.
ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറയുകയാണ്. പരമാവധി പേരെ വീടുകളിൽ നിർത്തി വേണ്ട പരിചരണവും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിനിടെ വാക്‌സിൻ നൽകുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.
ഫെബ്രുവരി മാസം വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സ്‌കോട്ട്‌ലാന്റും വെയിൽസും സമ്പൂർണ്ണ അടച്ചിടലിന് പിന്തുണപ്രഖ്യാപിച്ചു.ഹൗസ് ഓഫ് കോമൺസ് പ്രതിനിധികൾ ചേർന്ന് ആരോഗ്യ നിയമങ്ങൾ ഇന്ന് പ്രഖ്യാപിക്കും.















