സിട്രൺ സി5 ഇന്ത്യന്‍ വിപണിയിലേക്ക്; ഫെബ്രുവരി ഒന്നിന് എത്തും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സിട്രൺ സി5 ഇന്ത്യന്‍ വിപണിയിലേക്ക്; ഫെബ്രുവരി ഒന്നിന് എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2021, 11:55 am IST
FacebookTwitterWhatsAppTelegram

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ പ്രീമിയം മിഡ്സൈസ് എസ്‌യുവി സി5 ഇന്ത്യന്‍ വിപണിയിലേക്ക്. ഫെബ്രുവരി ഒന്നിന് അരങ്ങേറുമെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പകുതിയോടെ സി5 എയര്‍ക്രോസ് എസ്‌യുവിയുമായി സിട്രണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങിയിരുന്നു, എന്നാല്‍ കൊറോണ പ്രതിസന്ധി മൂലം ഈ പദ്ധതികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

മുന്‍വശത്ത് ഒരു സ്പ്ലിറ്റ് ഗ്രില്ല്, ഇരുവശത്തും ഡിആര്‍എല്ലുകള്‍, ഡ്യുവല്‍ ബീം ഹെഡ്ലാമ്പുകള്‍, ഒപ്പം സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളുള്ള അപ്പ്‌റൈറ്റ് ടെയില്‍ഗേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഹൈലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ക്രോസ്ഓവര്‍ ശൈലിയിലാണ് വാഹനം ഒരുങ്ങുന്നത്. സ്പ്ലിറ്റ് എസി വെന്റുകളുടെ സാന്നിധ്യമാണ് ശ്രദ്ധേയമായ ക്യാബിന്‍ ഹൈലൈറ്റ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുമുള്ള 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, മസാജ് ഫംഗ്ഷനുള്ള ഹീറ്റഡ് മുന്‍ സീറ്റുകള്‍ എന്നിവയും യൂറോപ്യന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്ന സിട്രണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി മാര്‍ച്ച് മാസത്തോടെ രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും. 30 ലക്ഷം രൂപയില്‍ നിന്നുമായിരിക്കും വാഹനത്തിന്റെ എക്‌സ്-ഷോറൂം ആരംഭിക്കുന്നത്. ഒന്നിലധികം എയര്‍ബാഗുകള്‍, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സുരക്ഷാ കിറ്റില്‍ അടങ്ങിയിരിക്കുന്നു.

ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലായിരിക്കും ഇന്ത്യ-സ്‌പെക്ക് സി5 എയര്‍ക്രോസ് എത്തുന്നത്. എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി സംയോജിപ്പിച്ചിരിക്കുന്നവയായിരിക്കും. 177 ബിഎച്ച്പി കരുത്തും 400 എന്‍എം ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ഓപ്ഷനായിരിക്കും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies