ബംഗളൂരു: പുതുവർഷത്തിൽ പുതിയ ഫോർച്യൂണറും ലെജൻഡറും അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. കൂടുതൽ സ്പോർട്ടി ലുക്കിൽ എത്തുന്ന ഫോർച്യൂണറിനൊപ്പം കൂടുതൽ സ്പോർട്ടിനെസ്സ് ആവശ്യമുള്ളവർക്കായി ലെജൻഡർ എന്നൊരു പതിപ്പും ടൊയോട്ട വിപണിയിലെത്തിച്ചിട്ടുണ്ട്.
പുതിയ ഫോർച്യൂണറിൽ കരുത്തുള്ള ഫ്രണ്ട് ഗ്രിൽ, സൈഡ്-പോണ്ടൂൺ ഷേപ്പ്ഡ് ബമ്പർ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. തീവ്രമായ എൽ.ഇ.ഡി ലൈൻ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ (ഡി.ആർ.എൽ), മൾട്ടി-ആക്സിസ് സ്പോക്ക് അലോയ് വീലുകൾ എന്നിവക്കൊപ്പം സൂപ്പർ ക്രോം മെറ്റാലിക് ഫിനിഷിംഗും വാഹനത്തിന് ആഡംബര കാഴ്ചയും നൽകുന്നു.
ഉൾവശത്ത്, സുപ്പീരിയർ സക്ഷൻ ബേസ്ഡ് സീറ്റ് വെന്റിലേഷൻ സിസ്റ്റവും (ഫ്രണ്ട് റോ), ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേയുള്ള വലിയ സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീൻ ഓഡിയോയും, ജെബിഎൽ 11 സ്പീക്കർ ഡബ്ല്യു / സബ് വൂഫർ സിസ്റ്റവും (4 x 4 വേരിയന്റുകൾ മാത്രം) ആണ് പുതിയ ഫോർച്യൂണറിലെ പ്രധാന മാറ്റങ്ങൾ.
പുതിയ ഫോർച്യൂണറിൽ 6 സ്പീഡ് ഓട്ടോമാറ്റിക്, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുള്ള ഉള്ള 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവ 2.8 ലിറ്റർ ഡീസൽ എഞ്ചിനിലും 6 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ എന്നിവ 2.7 ലിറ്റർ പെട്രോൾ എഞ്ചിനിലും ലഭ്യമാണ്. ഫോർച്യൂണർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റുകൾ 500 എൻ.എം, 204 പി.എസ് പവർ എന്നിവ ഉപയോഗിച്ച് മികച്ച ഇൻ-ക്ലാസ് ടോർക്ക് നൽകുന്നു. മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾ 204 പി.എസ് പവറും 420 എൻ.എം ടോർക്കും നൽകുന്നു.
കൂടുതൽ ഡ്രൈവിംഗ് സൗകര്യത്തിനും സുഖത്തിനുമായി, പുതിയ ഫോർച്യൂണറിൽ ഓട്ടോ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (ഓട്ടോ-എൽ.എസ്.ഡി), വേരിയബിൾ ഫ്ലോ കൺട്രോൾ (വി.എഫ്.സ്സി) പവർ സ്റ്റിയറിംഗ്, എന്നിവയുൾപ്പെടുത്തിയിരിക്കുന്നു. ഇത് ഡ്രൈവ് മോഡുകൾ (ഇക്കോ, നോർമൽ, സ്പോർട്ട് ) ഉപയോഗിച്ച് സ്റ്റിയറിംഗ് ഡൈനാമിക്സ് ചലനാത്മകമായി മാറ്റാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ സുരക്ഷിതമായി നാവിഗേറ്റുചെയ്യാൻ ഇത് സഹായിക്കും.
29.98 ലക്ഷം രൂപ മുതൽ 37.43 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോർച്യൂണർ 2021ന്റെ എക്സ് ഷോറൂം വില.ഡീസൽ 4×2 ഓട്ടോമാറ്റിക് പതിപ്പിൽ മാത്രം ലഭ്യമായ ലെജൻഡർ വേരിയന്റിന് 37.58 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
പെട്രോൾ മാനുവൽ 4×2 – 29.98 ലക്ഷം
പെട്രോൾ ഓട്ടോമാറ്റിക് 4×2 – 31.57 ലക്ഷം
ഡീസൽ മാനുവൽ 4×2 – 32.48 ലക്ഷം
ഡീസൽ ഓട്ടോമാറ്റിക് 4×2 – 34.84 ലക്ഷം
ഡീസൽ മാനുവൽ 4×4 – 35.14 ലക്ഷം
ഡീസൽ ഓട്ടോമാറ്റിക് 4×4 – 37.43 ലക്ഷം
Comments