ആദ്യമായി 2.5 കോടി ഉപഭോക്താക്കൾ; ഇന്ത്യന്‍ ഇരുചക്ര വാഹന മേഖലയില്‍ പുതു ചരിത്രം കുറിച്ച് ഹോണ്ട ആക്ടീവ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആദ്യമായി 2.5 കോടി ഉപഭോക്താക്കൾ; ഇന്ത്യന്‍ ഇരുചക്ര വാഹന മേഖലയില്‍ പുതു ചരിത്രം കുറിച്ച് ഹോണ്ട ആക്ടീവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 10:42 am IST
FacebookTwitterWhatsAppTelegram

മുംബൈ : ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്‌ക്കൂട്ടര്‍ ബ്രാന്‍ഡ് ആയ ആക്ടീവ മറ്റൊരു നാഴികക്കല്ലു കൂടി കടന്ന് 2.5 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ എന്ന പദവി സ്വന്തമാക്കി. ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ വിപണി അതിവേഗത്തില്‍ താഴേക്കു പോയിക്കൊണ്ടി രിക്കുമ്പോഴാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇരുചക്ര വാഹനമയ 102 സിസി ആക്ടീവയുമായി 2001-ല്‍ രംഗത്തെത്തിയത് എന്നതു ശ്രദ്ധേയമാണ്, അതിനു ശേഷമുള്ളത് ചരിത്രവും. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഹോണ്ട ആക്ടീവ ബ്രാന്‍ഡ് നിരവധി നാഴിക്കല്ലുകള്‍ പിന്നിട്ടു കൊണ്ടാണ് ഏറ്റവും പുതിയ ബിഎസ് 6-ല്‍ എത്തിയത്.

ഇന്ത്യയിലെ രണ്ടര കോടി കുടുംബങ്ങള്‍ക്കു ചിറകുകള്‍ നല്‍കി ആക്ടീവയുടെ യാത്ര ഓരോ തലമുറയ്‌ക്കൊപ്പവും ആക്ടീവയുമൊത്തുള്ള ഇന്ത്യയുടെ സ്‌നേഹ ചരിത്രം ശക്തമാകുകയായിരുന്നു. 2001-ല്‍ രംഗത്തെത്തി വെറും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആക്ടീവ 2001-2004 ഓടെ ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ വിപണിയിലെ അനിഷേധ്യ നായക സ്ഥാനത്ത് എത്തുകയായിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ആകെ പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു. കാലത്തിനും മുന്നില്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സാങ്കേതികവിദ്യാ മുന്നേറ്റവുമായി ആക്ടീവ 15 വര്‍ഷം കൊണ്ട് 2015-ല്‍ ഒരു കോടി ഉപഭോക്താക്കള്‍ എന്ന നേട്ടം കൈവരിച്ചു. സ്‌ക്കൂട്ടറുകളോടുള്ള താല്‍പര്യം വര്‍ധിച്ചു വന്നതോടെ ആക്ടീവ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കി. ഇത്തരത്തില്‍ ജനപ്രിയമായതോടെ മൂന്നിരട്ടി വേഗത്തിലാണ് അടുത്ത ഒന്നരക്കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയത്. വെറും അഞ്ചു വര്‍ഷം കൊണ്ടാണ് ഈ ഒന്നരക്കോടി ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കിയത്.

2001-ല്‍ പുറത്തിറക്കിയ ശേഷം 100-110 സിസി എഞ്ചിന്‍ ആയാലും കൂടുതല്‍ ശക്തമായ 125 സിസി എഞ്ചിന്‍ ആയാലും വിശ്വാസ്യത വളര്‍ത്തുന്ന നേതൃത്വമായിരുന്നു ആക്ടീവ കുടുംബത്തിന്റെ വിജയ രഹസ്യമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ അത്സുഷി ഒഗാട്ട പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി സാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെ കാര്യത്തില്‍ ആക്ടീവ നേതൃനിരയിലാണ്. 2001-ല്‍ അവതരിപ്പിച്ച ടഫ് അപ് ട്യൂബ്, ക്ലിക് എന്നിവയും 2009-ലെ ഇക്വലൈസറോടു കൂടിയ കോമ്പി ബ്രേക്ക്, മൈലേജ് പത്തു ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 2013-ല്‍ അവതരിപ്പിച്ച വിപ്ലവകരമായ ഹോണ്ട ഇക്കോ സാങ്കേതികവിദ്യ, കൂടുതല്‍ മികച്ച രീതിയിലെ ബിഎസ് 6 യുഗത്തിലെ ലോകത്തെ ആദ്യ ടമ്പിള്‍ ഫ്‌ളോ തുടങ്ങി ഏതു തലത്തിലായാലും ആക്ടീവ ബ്രാന്‍ഡ് സ്‌ക്കൂട്ടര്‍ രംഗത്തെ മുന്നേറ്റം തുടരുകയായിരുന്നു. ആക്ടീവയുടെ മുന്നേറ്റം തുടരുവാന്‍ സഹായിക്കുന്ന ഇന്ത്യയുടെ സ്‌നേഹം തങ്ങള്‍ക്ക് ആഹ്ളാദം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies