കരവിരുത് കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് അക്ഷയ ചന്ദ്രന് എന്ന കോഴിക്കോട്ടുകാരി. എന്നാല്‍ ക്യാന്‍വാസുകളില്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ലോകത്തായിരുന്ന അക്ഷയ ലോക് ഡൗണ്‍ കാലത്താണ് ചിത്ര രചനയില്‍ പുതു പരീക്ഷണങ്ങള്‍ നടത്തി തുടങ്ങിയത്. അതില്‍ നിന്നാണ് ഇലകളില്‍ വരച്ചു തുടങ്ങാമെന്ന ആശയം കടന്നു വന്നതും തുടര്‍ന്ന് ലീഫ് ആര്‍ട്ടിലേയ്ക്ക് അക്ഷയ കടക്കുന്നതും.
മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാലിനെ പ്ലാവിലയില് വരച്ചാണ് ലീഫ് ആര്ട്ടിലേയ്ക്കുളള അക്ഷയയുടെ തുടക്കം. പിന്നീട് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയല് നിന്നുമാണ് ജവഹര്‍ ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെയുള്ള ഇന്ത്യയിലെ പ്രധാന മന്ത്രിമാരുടെ പേര് ഇലയില്‍ കൊത്തിയെടുക്കാന്‍ തീരുമാനിച്ചത്.
രണ്ടു ദിവസം കൊണ്ടാണ് അക്ഷയ അതു പൂര്‍ത്തിയാക്കിയത്. അക്ഷയയുടെ ഈ കഴിവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. പിന്നീട് തമിഴ് താരം വിജയ്, ക്രിക്കറ്റ് താരം ധോണി എന്നിവരുടെ പ്ലാവിലയിലെ ചിത്രങ്ങളായി. അവയെല്ലാം വളരെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു. അതിനിടയിലാണ് ഓലകൊണ്ടുള്ള ഈ ചിത്രകലാവിരുത് അക്ഷയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീട് അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും അവ പരീക്ഷിക്കുകയും ചെയ്തു.
നടന് ടോവിനോ തോമസിന്റൈ മുഖമാണ് ആദ്യം പരീക്ഷിച്ചത്. ഇത് വിജയമായതോടെ കൂടി സിനിമാ താരങ്ങളായ കമല്ഹാസന്, ഉണ്ണി മുകുന്ദന്, വിജയ്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങളുടെ മുഖങ്ങള്‍ അക്ഷയ പച്ചോലയില്‍ വരച്ചു. കോഴിക്കോട് കുന്നമംഗലം പടനിലം കൂനാകുന്നത്ത് ചന്ദ്രന്റേയും ശോഭനയുടേയും മകളാണ്.
Comments