ബോട്ട് റൈഡും.... വെളളചാട്ടങ്ങളും....വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കക്കയം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ബോട്ട് റൈഡും…. വെളളചാട്ടങ്ങളും….വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കക്കയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 10:00 am IST
Facebook
Twitter
WhatsAppTelegram

മനസ്സിനേയും കണ്ണുകളേയും ഒരുപോലെ കുളിരണിയിക്കാന്‍ സാധിക്കും എന്നത് പ്രകൃതിയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. നഗരത്തെയും തിരക്കിട്ട ജീവിതത്തെയും വിട്ട് കുറച്ചു സമയം യാത്രയ്‌ക്കായി മാറ്റിവയ്‌ക്കുന്ന മിക്ക ആളുകളും യാത്രയ്‌ക്ക് തിരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള പ്രകൃതി സുന്ദരമായ സ്ഥലങ്ങളാണ്. അത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കക്കയം. ദിവസം തോറും നിരവധി വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും കക്കയത്തിന്റെ പ്രകൃതി സൗന്ദര്യം കോഴിക്കോട്ടുകാര്‍ അധികം ആസ്വദിച്ചില്ല എന്നുതന്നെ പറയാം.  കക്കയം ബസ് സ്റ്റോപ്പില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രമാണ് കക്കയം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ദൂരം.

നിരവധി വ്യത്യസ്തമായ അനുഭവങ്ങളാണ് ഇവിടെ എത്തുന്ന ഓരോ സഞ്ചാരികളെയും കാത്തിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളെ ആദ്യം കാത്തിരിക്കുന്നത് ബോട്ട് റൈഡിങ്ങാണ്. കക്കയത്തിന്റെ ഓളപ്പരപ്പില്‍ തട്ടിയും തലോടിയും വേഗത്തിലുള്ള ഈ ബോട്ട് യാത്ര ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. വളരെ മനോഹരമായ തോണിക്കടവാണ് ഇവിടുത്തെ ആകര്‍ഷകമായ മറ്റൊരു സ്ഥലം. പ്രകൃതി സൗന്ദര്യവും കോടമഞ്ഞും കുളിര്‍കാകാറ്റും നിറഞ്ഞൊഴുകുന്നയിടം. വെള്ളച്ചാട്ടത്തിന് അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ ഇറങ്ങാനും കുളിക്കാനും എല്ലാം സാധിക്കും. പിന്നീടുള്ള കാഴ്ച കക്കയം ഡാം തന്നെ. മല മുകളില്‍ നിന്നുള്ള ഡാമിന്റെ കാഴ്ച ഏറെ മനോഹരം തന്നെ.

കക്കയത്തെ ആകര്‍ഷകമാക്കുന്ന രണ്ടു വെള്ളച്ചാട്ടങ്ങളാണ് അമ്പലപ്പാറ വെള്ളച്ചാട്ടവും ഉരക്കുഴി വെള്ളച്ചാട്ടവും .വളരെ മനോഹരമായ ഇവിടം വലിയൊരു ദൃശ്യാനുഭവമാണ് നമുക്ക് നല്‍കുന്നത് . ഈ പാറക്കെട്ടുകളുടെ മുകളില്‍ പണ്ട് ആദിവാസികള്‍ വസിച്ചിരുന്നു എന്നും അവര്‍ നിര്‍മ്മിച്ച ക്ഷേത്രം ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അമ്പലപ്പാറ വെള്ളച്ചാട്ടത്തിനു എതിര്‍ വശത്താണ് ഉരക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാണാന്‍ വളരെ സുന്ദരമാണെങ്കിലും അപകടകാരിയാണ് ഉരക്കുഴി വെള്ളച്ചാട്ടം.

Tags: kozhikode
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies