ന്യൂഡൽഹി : കൊറോണ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും മുസ്ലീം വിഭാഗങ്ങളെ പിന്നോട്ട് വലിക്കുന്ന ഇസ്ലാമിക നേതാക്കൾക്ക് മറുപടിയുമായി ബിജെപി നേതാവ് സംഗീത് സോം. സ്വന്തം രാജ്യത്തിൽ വിശ്വാസമർപ്പിക്കണമെന്നും, അല്ലാത്തവർക്ക് രാജ്യത്ത് തുടരാൻ അർഹതയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിനുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും സ്റ്റെബിലൈസറായി ഉപയോഗിക്കുന്ന ജെലാറ്റിൻ പന്നിയിൽ നിന്നുമാണ് ഉത്പാദിപിക്കുന്നത്. ഈ സാഹചര്യത്തിൽ വാക്സിനുകൾ ഹറാമാണെന്നും, മുസ്ലീങ്ങൾ സ്വീകരിക്കരുതെന്നും ഇസ്ലാമിക സംഘടനാ നേതാക്കളും, പുരോഹിതന്മാരും പറഞ്ഞിരുന്നു. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തിലും, ഇവിടുത്തെ ഗവേഷകരിലുമാണ് വിശ്വാസം ഉണ്ടാകേണ്ടത്. ഇന്ത്യയിൽ വിശ്വസിക്കാത്ത മുസ്ലീങ്ങൾക്ക് പാകിസ്താനിലേക്ക് പോകാം. ഇത്തരക്കാർക്ക് വിശ്വാസം പാകിസ്താനിലാണ്. ദയവായി രാജ്യത്തെ ഗവേഷകരെ സംശയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Comments