ചെന്നൈ: പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത് തമിഴ്നാട്ടിലെത്തി. രാവിലെ ചെന്നൈയിലെ പ്രസിദ്ധമായ കടുംമ്പടി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. തമിഴ്നാട്ടിലെ ആർഎസ്എസ് നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ദേശീയ നേതാക്കൾ ഓരോരുത്തരായി തമിഴ്നാട്ടിലേയ്ക്ക് എത്തുകയാണ്. പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മധുരയിലെത്തിയിട്ടുണ്ട്.
മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം നദ്ദ വൈകിട്ടോടെ ചെന്നൈയിലെത്തും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി പനീർസെൽവം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിനൊപ്പം രാഹുൽ ജെല്ലിക്കെട്ട് കാണാൻ എത്തിയിരുന്നു.
Comments